അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം കൊണ്ടുവരണം: ആര്‍എസ്എസ് മേധാവി

നാഗ്പുര്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും ആത്മാഭിമാനത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ക്ഷേത്ര നിര്‍മാണം അത്യാവശ്യമാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു.

രാമക്ഷേത്ര നിര്‍മാണത്തിന്റെ ആവശ്യകതയെക്കുറിച്ച് മോഹന്‍ ഭാഗവത് പറഞ്ഞത് വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പൊതുപരിപാടിയില്‍ സംസാരിക്കവേയാണ്. ഏകത്വത്തിന്റെയും നന്മയുടെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ക്ഷേത്രനിര്‍മ്മാണം കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് രാമക്ഷേത്രം വേണമെന്ന രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നവെന്നും രാമജന്മഭൂമിയില്‍ ക്ഷേത്രമുണ്ടായിരുന്നു എന്നതിന് എല്ലാവിധ സ്ഥിരീകരണവും ലഭിച്ചതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ദേശീയതാല്പര്യമുള്ള ഈ കാര്യത്തില്‍ സ്വാര്‍ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി ചില മൗലികവാദികളും ശക്തികളും സാമുദായികരാഷ്ട്രീയം കളിക്കുകയാണന്നും അതാണ് കാര്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ നിയമങ്ങളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ മറികടക്കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

Exit mobile version