ശബരിമല യുവതീ പ്രവേശനം : കേരള ബ്രാഹ്മണസഭ പുനഃപരിശോധന ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ ഹര്‍ജി നല്‍കി. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. ഹര്‍ജി സമര്‍പ്പിച്ചത് അഭിഭാഷകനായ സനന്ദ് രാമകൃഷ്ണന്‍ മുഖേനയാണ്.

പത്തിനും 50നും മധ്യേ പ്രായക്കാരായ യുവതികളുടെ ശബരിമല പ്രവേശനം നിഷേധിക്കുന്ന ആചാരത്തില്‍ വിശ്വസിക്കുന്നവരാണ് ഹര്‍ജിക്കാര്‍ ഉള്‍പ്പെടെ ബഹുഭൂരിപക്ഷം സ്ത്രീ ഭക്തജനങ്ങളും എന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷക്കണക്കിന് അയപ്പ ഭക്തന്‍മാരുടെ വികാരത്തെ കോടതി മാനിച്ചില്ലെന്നും അവര്‍ ആരോപിക്കുന്നു.

സെപ്തംബര്‍ 28നായിരുന്നു എല്ലാ പ്രായക്കാരായ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചത്.

Exit mobile version