‘ഹെലികോപ്റ്ററായി നാനോ’ മരപ്പണിക്കാരന്റെ ഞെട്ടിക്കുന്ന കലാവിരുത്; വീഡിയോ

“helicopter car” | Bignewslive

ഹെലികോപ്റ്ററിൽ കയറാനുള്ള ആഗ്രഹം കലശലായപ്പോൾ സ്വന്തം നാനോ കാർ ഹെലികോപ്റ്റർ രൂപത്തിലാക്കി ‘പറപ്പിച്ച്’ മരപ്പണിക്കാരന്റെ കലാവിരുത്. ഉത്തർപ്രദേശ് സ്വദേശിയായ സൽമാൻ ആണ് വ്യത്യസ്തമായ ആശയത്തിന് പിന്നിൽ. ഹെലികോപ്റ്ററിന്റെ രൂപത്തിലേയ്ക്ക് രൂപാന്തരപ്പെടുത്തിയെങ്കിലും ഇതിന് പറക്കാനാകില്ല. റോഡിലൂടെ പറപ്പിക്കാനേ നാനോ കാറിനെ കൊണ്ട് സാധിക്കൂ.

റോഡിലൂടെ ഓടിക്കുമ്പോൾ ആകാശയാത്രയുടെ സുഖം കിട്ടുമെന്നാണ് സൽമാന്റെ പക്ഷം. ‘റോഡിൽ ഓടുന്ന ഹെലികോപ്റ്റർ’ എന്നാണ് നാനോ കാറിനെ വിശേഷിപ്പിച്ചത്. നാലുമാസം കൊണ്ട് മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് നാനോ കാറിനെ സൽമൻ താൻ സ്വപ്‌നം കണ്ടപോലെയുള്ള ഹെലികോപ്റ്റർ രൂപത്തിലേയ്ക്ക് രൂപാന്തരപ്പെടുത്തിയത്.

ഈ കണ്ടുപിടുത്തത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചതെന്ന് സൽമാൻ പറയുന്നു. ഹെലികോപ്റ്ററിലും വിമാനത്തിലും മറ്റും യാത്ര ചെയ്യാൻ ശേഷിയില്ലാത്ത പാവപ്പെട്ട ആളുകൾക്ക് തന്റെ ഈ വാഹനത്തിലൂടെ ആകാശത്തിൽ പറക്കുന്നതുപോലുള്ള അനുഭവം സാധ്യമാകും എന്നും അദ്ദേഹം പറയുന്നു. ഈ വാഹനം പൂർണമായും സുരക്ഷിതമാണെന്നും സൽമാൻ കൂട്ടിച്ചേർത്തു.

Exit mobile version