ഇസ്രത് ജഹാന്‍ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ഐപിഎസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍

ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസാ(ഐ.ജി)യാണ് സ്ഥാനക്കയറ്റം

ഇശ്‌റത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഐ.പി.എസ് ഉദ്യോഗസ്ഥന് ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കി. 2004 ലെ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ജി.എല്‍ സിംഗാളിനാണ് സംസ്ഥാratന സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസാ(ഐ.ജി)യാണ് സ്ഥാനക്കയറ്റം.

ഇശ്‌റത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസില്‍ 2013 ലാണ് സിംഗാളിനെ മുഖ്യപ്രതിയായി സി.ബി.ഐ അറസ്റ്റ് ചെയ്തത്. കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ കോടതി സിംഗാളിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് 2014 മെയില്‍ സിംഗാളിനെ സ്ഥാനക്കയറ്റത്തോടെ ജോലിയില്‍ തിരിച്ചെടുത്തു. ഡിഐജി ആയാണ് അന്ന് സ്ഥാനക്കയറ്റം നല്‍കിയത്.

Exit mobile version