16കാരിയെ പീഡിപ്പിച്ച 73കാരൻ കുപ്പണ്ണയെ പെൺകുട്ടിയുടെ കുടുംബം തല്ലിക്കൊന്നു!

suspicion of raping | Bignewslive

ബംഗളൂരു: രാജ്യത്ത് ദിനംപ്രതി നിരവധി കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയാകുന്നത്. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന നിരവധി കേസുകൾ ഇതിനോടകം തന്നെ പുറത്ത് വന്ന് കഴിഞ്ഞു. ഒടുവിലായി റിപ്പോർട്ട് ചെയ്യുന്നത് ബംഗളൂരുവിൽ 16കാരി 73കാരനാൽ പീഡിപ്പിക്കപ്പെട്ടു എന്ന വാർത്തയാണ്.

കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതോടെ ഉണങ്ങാനിട്ടിരുന്ന യൂണിഫോം എടുക്കാൻപോയ പെൺകുട്ടിയെ 73കാരനായ കുപ്പണ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുപ്പണ്ണയുടെ ക്രൂരകൃത്യം പുറത്ത് വന്നത്. ഈസ്റ്റ് ബംഗളൂരുവിലാണ് കുപ്പണ്ണയുടെ താമസം. പെൺകുട്ടിയോട് ചെയ്ത ക്രൂരത കണ്ട്, കുട്ടിയുടെ കുടുംബം കുപ്പണ്ണയെ കൈയ്യേറ്റം ചെയ്തു.

പിന്നീട് പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദനമേറ്റ കുപ്പണ്ണയെ തിങ്കളാഴ്ച രാവിലെയോടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിലേറ്റ ക്ഷതമാണ് മരണത്തിലേയ്ക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കുപ്പണ്ണയുടെ പേരിൽ പീഡനത്തിനും പെൺകുട്ടിയുടെ ബന്ധുക്കളുടെ പേരിൽ കൊലപാതകത്തിനും കേസെടുത്തതായി പോലീസ് പറഞ്ഞു.

രാജ്യത്ത് 16.2 ശതമാനമാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചിരിക്കുന്നത്. കൂടാതെ, കുട്ടികൾക്കെതിരെ മാത്രമായി ഏകദേശം 1.5 ലക്ഷത്തോളം ക്രൂരതകളാണ് രാജ്യത്തിന്റെ പലയിടങ്ങളിലായും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ പീഡനങ്ങളും, കൊലപാതകങ്ങളും, ശൈശവ വിവാഹങ്ങളും ഉൾപ്പെടുന്നു എന്നതാണ് മറ്റൊരു വസ്തുത.

Exit mobile version