അശ്ലീല പരസ്യം മൂലം പരീക്ഷയിൽ തോറ്റു; 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട യുവാവിന് ഒരു ലക്ഷം പിഴ! കരഞ്ഞ് മാപ്പപേക്ഷിച്ചപ്പോൾ 25,000 രൂപയാക്കി ചുരുക്കി സുപ്രീംകോടതി

YouTube Ads | Bignewslive

ന്യൂഡൽഹി: യൂട്യൂബിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ മൂലം മത്സരപരീക്ഷയിൽ തോറ്റതായി യുവാവിന്റെ ആരോപണം. ആയതിനാൽ 75 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൂഗിളിനെതിരെ ഹർജി സമർപ്പിച്ച യുവാവിന് സുപ്രീംകോടതി 25,00 രൂപ പിഴ ചുമത്തി. മധ്യപ്രദേശുകാരനായ യുവാവ് ആണ് ഹർജി സമർപ്പിച്ചത്. ഒരു ലക്ഷം പിഴയിട്ടാണ് ഹർജി തള്ളിയത്. എന്നാൽ കരഞ്ഞ് മാപ്പപേക്ഷ നടത്തിയപ്പോൾ തുക 25,000ത്തിലേയ്ക്ക് ചുരുക്കുകയായിരുന്നു.

യൂട്യൂബിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ കാരണം പഠനത്തിലുള്ള തന്റെ ശ്രദ്ധ വ്യതിചലിക്കുകയും മത്സരപരീക്ഷയിൽ താൻ തോൽക്കാനിട വന്നുവെന്നാണ് യുവാവ് ഹർജിയിൽ ആരോപിച്ചിരുന്നത്. ഇന്റർനെറ്റിൽ പരസ്യങ്ങൾ വീക്ഷിക്കുന്നതിന് നഷ്ടപരിഹാരം ലഭ്യമാക്കണോ എന്നും പരസ്യങ്ങൾ കാരണം ശ്രദ്ധ തെറ്റിയതിനാലാണ് പരീക്ഷ വിജയിക്കാനാകാത്തതെന്നാണോ പറയുന്നതെന്നും ഹർജിക്കാരനോട് ജസ്റ്റിസ് എസ്.കെ. കൗൾ, എ.എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.

ഭരണഘടനയുടെ 32-ാം അനുച്ഛേദം അടിസ്ഥാനമാക്കി സമർപ്പിക്കപ്പെട്ട ഏറ്റവും മോശമായ ഹർജിയാണിതെന്നും കോടതി കുറ്റപ്പെടുത്തി. നിങ്ങൾക്ക് ഒരു പരസ്യം കാണാൻ താത്പര്യമില്ലെങ്കിൽ നിങ്ങൾ കാണണ്ട, കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം നിങ്ങൾക്ക് മാത്രമാണ്- കോടതി പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെയുള്ള നഗ്‌നതാപ്രദർശനം തടയണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ശ്രദ്ധ നേടുന്നതിന് വേണ്ടി മാത്രം ഇത്തരം ഹർജികളുമായി സമീപിക്കരുതെന്നും കോടതി യുവാവിന് താക്കീത് നൽകി.

Exit mobile version