‘മദ്യവ്യാപാരം ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ’ മദ്യനിരോധനം ഏർപ്പെടുത്താൻ ബിഹാറിലെ പുതു വഴികൾ ഇങ്ങനെ

liquor trade | Bignewslive

പാട്‌ന: ബിഹാറിൽ മദ്യനിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതുവഴികൾ തേടി സർക്കാർ. സംസ്ഥാനത്ത് അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ നൽകുമെന്നാണ് പുതിയ പ്രഖ്യാപനം. മുഖ്യമന്ത്രി നിതീഷ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്.

Give up , liquor trade, 1 lakh reward, Bihar govt

അനധികൃത മദ്യവ്യാപാരം ഉപേക്ഷിക്കുന്നവർക്ക് ഒരു ലക്ഷം രൂപ നൽകാനുള്ള പദ്ധതിയെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി മദ്യവിൽപ്പനക്കാർക്ക് മാത്രമല്ല, കള്ള് കച്ചവടം ചെയ്യുന്നവർക്കും ഇത് ബാധകമാണെന്ന് പറഞ്ഞു. 2016 ലാണ് ഇവിടെ മദ്യനിരോധന നിയമം നടപ്പിലാക്കിയത്. ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാർ പടുത്തുയർത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ നിതീഷ് കുമാർ പറഞ്ഞു.

”എല്ലാത്തരം മയക്കുമരുന്നുകളും ഒഴിവാക്കാനും സമൃദ്ധവും ആരോഗ്യകരവും സന്തുഷ്ടവുമായ ബീഹാറിനുവേണ്ടി മയക്കുമരുന്ന് രഹിത സമൂഹം കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ പങ്ക് വഹിക്കാനും പ്രതിജ്ഞയെടുക്കാം.”-നിതീഷ് കുമാർ പറഞ്ഞു.

Exit mobile version