പൂജ അവധിക്ക് വീട്ടിലെത്തി, ഉത്സവം കഴിയുന്നത് വരെയെങ്കിലും നിൽക്കട്ടെ എന്ന് ചോദിച്ചു, സാധ്യമല്ലെന്ന് പിതാവ്; ഹോസ്റ്റലിലേക്ക് മടങ്ങുന്നതിൽ മനംനൊന്ത് 7 വയസുകാരൻ തീകൊളുത്തി മരിച്ചു

Fire Accident | Bignewslive

ഒഡിഷ: പൂജ അവധിക്ക് വീട്ടിൽ എത്തിയ 7 വയസുകാരൻ മടങ്ങി പോവുന്നതിൽ സങ്കടം സഹിക്കാനാവാതെ ജീവനൊടുക്കി. സ്വയം തീ കൊളുത്തിയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്. പ്രദീപ് മഹാറാണ എന്നയാളുടെ മകൻ ഗോബിന്ദയാണ് ആത്മഹത്യ ചെയ്തത്. ഒഡിഷയിലെ ജജ്പുർ ജില്ലയിലാണ് ദാരുണ സംഭവം.

ഇലന്തൂര്‍ നരബലി: മൂന്ന് പ്രതികള്‍ക്ക് വേണ്ടിയും ഹാജരാകും; കോടതിയിലെത്തി അഡ്വ. ആളൂര്‍

പൂജ അവധിക്ക് ഹോസ്റ്റലിൽ നിന്നും നാട്ടിലേക്കെത്തിയ കുട്ടിയെ കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ തിരികെ വിടാമെന്ന് പിതാവ് പറഞ്ഞു. എന്നാൽ, നാട്ടിലെ ഗജലക്ഷ്മി പൂജയും ഉത്സവവും കഴിയുന്നതുവരെയെങ്കിലും തന്നെ വീട്ടിൽ നിൽക്കാൻ അനുവദിക്കണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. പക്ഷേ, പിതാവ് അനുവദിച്ചില്ല. തന്റെ ആവശ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് കുട്ടി ജീവനൊടുക്കാൻ തീരുമാനിച്ചത്.

കുട്ടിയുടെ സാധനങ്ങൾ പായ്ക്ക് ചെയ്ത് ഭക്ഷണവും വിളമ്പി വച്ച ശേഷം മാതാവ് തൊട്ടടുത്തുള്ള കുളത്തിൽ വെള്ളമെടുക്കാൻ പോയ സമയത്താണ് അടുക്കളയിൽ നിന്നും മണ്ണെണ്ണ എടുത്ത് ഗോബിന്ദ ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version