പെട്ടെന്ന് പണമുണ്ടാക്കണം, മാലയും മോതിരവും വിറ്റ് ഓണ്‍ലൈന്‍ ചൂതാട്ടം; പണം എല്ലാം നഷ്ടപ്പെട്ടു, 23കാരന്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കി!

ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ട കളിയില്‍ പണം നഷ്ടപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്റെ 23കാരനായ മകന്‍ സന്തോഷ് ആണ് തീവണ്ടിക്കു മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്തത്.

താൻ ഓൺലൈൻ ചൂതാട്ടത്തിന് താൻ അടിമയായെന്നും ധാരാളം പണം നഷ്ടപ്പെടുത്തിയെന്നും അതിനാൽ ജീവനൊടുക്കുന്നെന്നും സന്തോഷ് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരുന്നതായി പോലീസ് പറയുന്നു. മണപ്പാറയിലെ സ്വകാര്യ എൻജിനിയറിങ് കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർഥിയായിരുന്നു സന്തോഷ്.

‘ഇങ്ങോട്ട് വരട്ടേയെന്ന് ചോദിക്കാനല്ലേ നീ വിളിച്ചേ…? വരണ്ട, ഇപ്പം എന്നെ കണ്ടാ, നിനക്ക് വെഷമമാകും’ കോടിയേരിയെ ഓർത്ത് വിങ്ങുന്ന കുറിപ്പ്

എളുപ്പത്തിൽ പണമുണ്ടാക്കാനാണ് സന്തോഷ് ഓൺലൈൻ റമ്മി കളിച്ചത്. എന്നാൽ, കളിയിൽ അടിമപ്പെട്ട സന്തോഷ് പണം കിട്ടാതെ വന്നപ്പോൾ തന്റെ സ്വർണ്ണമാലയും മോതിരവും വിറ്റ് ചൂതാട്ടം നടത്തി. ഈ പണവും സന്തോഷിന് നഷ്ടപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിൽ മാതാപിതാക്കൾ മാലയുടെയും മോതിരത്തിന്റെയും കാര്യം തിരക്കിയിരുന്നു.

മറുപടി ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസം സന്തോഷ് വീട് വിട്ട് ഇറങ്ങിയിരുന്നു. ശേഷം, ബുധനാഴ്ച രാത്രിയോടെ മണപ്പാറ റെയിൽവേ സ്റ്റേഷനടുത്തുള്ള നാലങ്ങാടിയിൽവെച്ച് തീവണ്ടിക്കു മുന്നിൽ ചാടി മരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മണപ്പാറ സർക്കാർ ആശുപത്രിയിലേക്കു മാറ്റി.

Exit mobile version