ഹൈക്കോടതി നിർദേശവും തള്ളി സ്റ്റാലിൻ സർക്കാർ; സുരക്ഷ ഒരുക്കാൻ നിലവിൽ സാധ്യമല്ല, ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതിയില്ല!

Stalin Government | Bignewslive

ചെന്നൈ: ഒക്ടോബർ രണ്ടാം തീയതി സംസ്ഥാനത്തെ 50 ഇടങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് എംകെ സ്റ്റാലിൻ സർക്കാർ. മാർച്ചിന് അനുമതി നൽകണമെന്ന് നേരത്തെ മദ്രാസ് ഹൈക്കോടതി നൽകിയ നിർദേശം തള്ളിയാണ് തമിഴ്‌നാട് സർക്കാർ റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചത്.

പ്രതിയ്ക്ക് ജഡ്ജിയുമായി ബന്ധം: വിചാരണക്കോടതി മാറ്റണമെന്ന് അതിജീവിത സുപ്രീംകോടതിയില്‍

തിരുച്ചിറപ്പള്ളി, വെല്ലൂർ തുടങ്ങിയ അമ്പത് കേന്ദ്രങ്ങളിലാണ് ആർ.എസ്.എസ്. റൂട്ട് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. മാർച്ചിന് അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതിയും സംസ്ഥാന സർക്കാരിന് നിർദേശം നൽകിയിരുന്നു. സെപ്റ്റംബർ 28-ന് മുമ്പ് അനുമതി നൽകണമെന്നായിരുന്നു ഹൈക്കോടി അറിയിച്ചത്.

MK Stalin | Bignewslive

എന്നാൽ നിലവിൽ അതിന് സാധിക്കില്ലെന്ന് സർക്കാർ ആർഎസ്എസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പിന്നാലെ സംസ്ഥാനത്തെ പലയിടത്തും പോലീസ് വിന്യസിച്ചിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും മറ്റും പോലീസ് കനത്ത ജാഗ്രതയിലാണ്.

ചെന്നൈയിൽ മാത്രം നാലായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. കോയമ്പത്തൂർ മേഖലയിൽ ആയിരത്തോളം പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. അതിനാൽ റൂട്ട് മാർച്ചിന് നിലവിൽ സംരക്ഷണം ഒരുക്കാൻ കഴിയില്ലെന്ന് അറിയിച്ച് അനുമതി സർക്കാർ നിഷേധിക്കുകയായിരുന്നു.

Exit mobile version