ട്രെയിൻ ജനാലയിലൂടെ കൈയ്യിട്ട് കവർച്ച ശ്രമം; കൈകൾ കൂട്ടിപ്പിടിച്ച് യാത്രക്കാരൻ; തൂങ്ങി കിടന്ന് 15 കി.മീ യാത്ര, ‘കൈവിട്ടോ ഞാൻ പൊക്കോളാം, മാപ്പ്’ കരഞ്ഞ് അപേക്ഷിച്ച് കള്ളനും! വീഡിയോ

Train Window | Bignewslive

പട്‌ന: രാത്രിയിൽ ട്രെയിനിന്റെ ജനാലയിൽ കൂടി യാത്രക്കാരന്റെ പഴ്സും മൊബൈലും തട്ടിയെടുക്കാൻ ശ്രമിച്ച കള്ളന്റെ കൈകളിൽ കയറി പിടിച്ചുവെച്ച് യാത്രക്കാരൻ. ഒടുവിൽ പാഞ്ഞുപോകുന്ന ട്രെയിനിന്റെ അരികിൽ തൂങ്ങി കിടന്ന് കള്ളൻ യാത്ര ചെയ്തത് 15 കിലോമീറ്റർ. ബിഹാറിൽ നിന്നുള്ളതാണ് സിനിമയെ വെല്ലുന്ന ദൃശ്യങ്ങൾ.

പ്രധാനമന്ത്രിയുടെ ജന്മദിനം; അഹമ്മദാബാദിലെ മെഡിക്കല്‍ കോളജിന്റെ പേര് നരേന്ദ്ര മോഡി എന്നാക്കി മാറ്റും

അതിസാഹസികമായ ഈ യാത്രയ്ക്കിടയിൽ തൂങ്ങിക്കിടന്ന് ഇയാൾ ചെയ്ത തെറ്റിന് മാപ്പും അപേക്ഷിക്കുന്നുണ്ടായിരുന്നു. തന്റെ കൈ ഓടിഞ്ഞു പോകുമെന്നും മരിച്ചു പോകുമെന്നും കള്ളൻ കരഞ്ഞ് അപേക്ഷിച്ചുവെങ്കിലും പിടിവിടാൻ യാത്രക്കാരും തയ്യാറായില്ല. ഒടുവിൽ തൂങ്ങിക്കിടന്ന് 15 കിലോമീറ്റർ യാത്ര ചെയ്തത്.

അതിസാഹസികമായ ഈ യാത്രയ്ക്കിടയിൽ തൂങ്ങിക്കിടന്ന് ഇയാൾ ചെയ്ത തെറ്റിന് മാപ്പും അപേക്ഷിക്കുന്നുണ്ടായിരുന്നു.തന്റെ കൈ ഓടിഞ്ഞു പോകുമെന്നും മരിച്ചു പോകുമെന്നും കള്ളൻ കരഞ്ഞ് അപേക്ഷിച്ചുവെങ്കിലും പിടിവിടാൻ യാത്രക്കാരും തയ്യാറായില്ല.

ഒടുവിൽ ഖഗാരിയ സ്റ്റേഷനിൽ എത്തിയതിനു ശേഷം കള്ളനെ വരിഞ്ഞു മുറുക്കി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. പങ്കജ് കുമാൻ എന്നാണ് മോഷ്ടാവിന്റെ പേര്. ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. നിർത്തിയിടുന്ന ട്രെയിനിന്റെ ജനൽ വഴി മോഷണം പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതരും നിർദ്ദേശം നൽകി.

Exit mobile version