ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂല് കുരുങ്ങി; ശ്വസനാളി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, അപകടം രക്ഷാബന്ധൻ ആഘോഷിക്കാൻ സഹോദരിയുടെ അടുത്തേയ്ക്കുള്ള യാത്രയിൽ

ന്യൂഡൽഹി: ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണ മരണം. 34കാരനായ വിപിൻ കുമാർ എന്ന യുവാവാണ് മരിച്ചത്. ഡൽഹി ശാസ്ത്രി പാർക്ക് ഫ്‌ലൈ ഓവറിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. രക്ഷാബന്ധൻ ആഘോഷിക്കാനായി സഹോദരിയുടെ അടുത്തേയ്ക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്.

‘എന്റെ കാമുകി, സണ്ണി ലിയോണിന്റെ ജന്മദിനം, ഇന്ന് ഞാൻ പരീക്ഷയെഴുതുന്നില്ല’ അധ്യാപകനെയും ഞെട്ടിച്ച് ബിരുദവിദ്യാർത്ഥിയുടെ ഉത്തരക്കടലാസ്

ബൈക്കിൽ വിപിനൊപ്പം ഭാര്യയും ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ വിപിനെ നാട്ടുകാരുടെ സഹായത്തോടെ ഭാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസനാളി മുറിഞ്ഞതായി ഡോക്ടർമാർ അറിയിച്ചു. പിന്നാലെ യുവാവ് മരണത്തിന് കീഴടങ്ങി. സുപ്രീംകോടതി നിർദേശമനുസരിച്ച് രാജ്യത്ത് നിരോധിച്ച ഗ്ലാസ് പൗഡർ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് മരണത്തിന് ഇടയാക്കിയത്.

ചില്ലു പൊതിഞ്ഞു നിർമിക്കുന്ന ചൈനീസ് സിന്തറ്റിക് നൂലുകൾ (ചൈനീസ് മാഞ്ച) ഉപയോഗിച്ച് പട്ടം പറത്തുന്നതാണ് നഗരവാസികളുടെ ജീവനു ഭീഷണിയാകുന്നത്. കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമാണ് പ്രധാനമായും അപകടത്തിന് ഇരയാകുന്നത്. കത്തി ഉപയോഗിച്ചു മുറിക്കുന്നതു പോലെയുള്ള മുറിവുകളാണു നൂൽ കുരുങ്ങിയവരുടെ കഴുത്തിൽ ഉണ്ടാകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞഉ.

Exit mobile version