ഇന്ത്യൻ ഡോക്ടറെ വധിച്ചത് പരിക്കേറ്റു കിടക്കുന്ന അവരുടെ ഭടന്മാരെ ചികിത്സിപ്പിച്ച ശേഷം; ദീപക് സിങ്ങിനെ ചൈനീസ് ക്രൂരമായി കൊലപ്പെടുത്തിയതിന്റെ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ 2020 ജൂണിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ സേനാ ഡോക്ടറായ നായിക് ദീപക് സിങ്ങിനെ ചൈന ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ സൈനികർക്കു പുറമേ ചൈനീസ് സൈനികരെയും ദീപക് പരിചരിച്ചിരുന്നു.

‘പ്രിയ മേരിച്ചേടത്തി, വർഷങ്ങൾക്ക് മുൻപ് ഭർത്താവിനെ 700 രൂപയ്ക്ക് പറ്റിച്ചു, ഇന്ന് 2000 രൂപ അയയ്ക്കുന്നു… സ്വീകരിച്ച് എന്നോട് ക്ഷമിക്കണം’ പണം അയച്ച് മാപ്പപേക്ഷയുമായി കള്ളൻ

ദീപക്കിനെ ബലമായി തടവിൽ വച്ച് സ്വന്തം സൈനികരുടെ ജീവൻ രക്ഷിച്ചതിനു ശേഷമാണു ചൈന അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയത്. അതിർത്തിയുടെ സുരക്ഷാ ചുമതലയുള്ള 16 ബിഹാർ സേനാസംഘത്തിന്റെ കമാൻഡിങ് ഓഫിസർ കേണൽ രവികാന്തിന്റെ വാക്കുകൾ ഉദ്ധരിച്ച് ‘ഇന്ത്യാസ് മോസ്റ്റ് ഫിയർലെസ്’ എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്.

മുപ്പതോളം ഇന്ത്യൻ സേനാംഗങ്ങളെയാണു ദീപക് രക്ഷിച്ചത്. പിന്നാലെയാണ് ദീപക് ശത്രുവിന്റെ പിടിയിലായത്. ദീപക്കിനു മരണാനന്തര ബഹുമതിയായി വീർചക്ര നൽകി രാജ്യം ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രേഖ കഴിഞ്ഞ മേയിൽ സേനയിൽ ചേർന്നിരുന്നു. ഒരിക്കലെങ്കിലും ഗൽവാൻ സന്ദർശിക്കണമെന്നാണ് രേഖയുടെ ആഗ്രഹം.

Exit mobile version