പുഴയിൽ നീന്താനിറങ്ങിയ 10 വയസുകാരനെ മുതല വിഴുങ്ങി! ഉടനടി മുതലയെ പിടികൂടി, മുതല തുപ്പിയില്ലെങ്കിൽ വയറുകീറി പുറത്തെടുക്കും! കച്ചക്കെട്ടി നാട്ടുകാർ

ഭോപ്പാൽ: പുഴയിൽ നീന്താനിറങ്ങിയ 10 വയസുകാരനെ മുതല വിഴുങ്ങിയതായി ആരോപിച്ച് മുതലയെ തല്ലിക്കൊല്ലാനൊരുങ്ങി നാട്ടുകാർ. മധ്യപ്രദേശിലെ ഷിയോപൂരിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച ചമ്പൽ നദിയിൽ കുളിക്കാനിറങ്ങിയ അന്തർ സിംഗ് എന്ന കുട്ടിയെ കാണാനില്ലെന്നും മുതല വിഴുങ്ങിയെന്നുമാണ് നാട്ടുകാരുടെ ആരോപണം.

‘എന്റെ 18ാമത്തെ വയസിൽ അയൽവാസിയുടെ പല്ല് അടിച്ചുകൊഴിച്ചെന്ന കള്ളക്കേസിൽ എന്നെ ജയിലിലടച്ച മഹതിയാണ് ശ്രീലേഖ എന്ന സ്ത്രീ വിരുദ്ധ’ കുറിപ്പുമായി ബിന്ദു അമ്മിണി

മുതല കുട്ടിയെ വലിച്ചുകൊണ്ടുപോകുന്നത് കണ്ടതായും പറയപ്പെടുന്നു. ഉടൻ തന്നെ നാട്ടുകാർ കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് വടിയും കയറും വലയും ഉപയോഗിച്ച് മുതലയെ പിടികൂടി. സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ഗ്രാമവാസികളുടെ പിടിയിൽ നിന്ന് മുതലയെ രക്ഷിക്കാൻ ഇരു സംഘവും ശ്രമിച്ചെങ്കിലും കുട്ടിയുടെ വീട്ടുകാർ എതിർത്തു. ‘മുതലയുടെ വയറ്റിൽ കുട്ടി ജീവനോടെ ഉണ്ടാകുമെന്നാണ് ബന്ധുക്കൾ പറയുന്നത്. കുട്ടിയെ തുപ്പിയാൽ മാത്രമേ മുതലയെ വിട്ടുനൽകൂ എന്നും ഇവർ പറഞ്ഞു.

അല്ലെങ്കിൽ മുതലയുടെ വയർ കീറി പുറത്തെടുക്കണമെന്നും ബന്ധുക്കൾ തറപ്പിച്ചു പറയുന്നു. ‘കുട്ടി കുളിക്കുന്നതിനിടെ നദിയിൽ ആഴത്തിലേയ്ക്ക് പോവുകയായിരുന്നു. കുട്ടിയെ മുതല വിഴുങ്ങിയെന്നാണ് ഗ്രാമവാസികൾ പറയുന്നത്. ഇക്കാര്യത്തിൽ നടപടി ആരംഭിച്ചിട്ടുണ്ട്. മുതലയെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.’ പോലീസ് പറയുന്നു.

Exit mobile version