ഒറ്റ ദിവസവും വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ കയറുന്നില്ല : ശമ്പളമായി കിട്ടിയ 23ലക്ഷം തിരിച്ചുനല്‍കി കോളേജ് അധ്യാപകന്‍

Professor | Bignewslive

മുസാഫര്‍പൂര്‍ : ക്ലാസ്സികള്‍ വിദ്യാര്‍ഥികളെത്തുന്നില്ലെന്ന് കാട്ടി ശമ്പളം തിരിച്ചു നല്‍കി കോളേജ് അധ്യാപകന്‍. ബിഹാറില്‍ മുസഫുര്‍പൂരിലുള്ള നീതീശ്വര്‍ കോളേജിലെ ഹിന്ദി വിഭാഗം അസി.പ്രൊഫസര്‍ ലല്ലന്‍ കുമാര്‍ ആണ് രണ്ടര വര്‍ഷത്തെ ശമ്പളം തിരിച്ചു നല്‍കിയത്. തുകയായ 23.8 ലക്ഷം സ്വീകരിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായിട്ടില്ല.

വിദ്യാര്‍ഥികള്‍ ക്ലാസ്സിലെത്താതെ ശമ്പളം വാങ്ങിയിട്ടെന്ത് കാര്യം എന്നാണ് ലല്ലന്‍ ചോദിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ പോലും ചുരുക്കം വിദ്യാര്‍ഥികള്‍ മാത്രമാണുണ്ടാവുകയെന്നും അഞ്ച് വര്‍ഷം പഠിപ്പിക്കാതെ ശമ്പളം വാങ്ങിയാല്‍ അത് തനിക്ക് മാനസികമായി വലിയ ബുദ്ധിമുട്ടാവുമെന്നും ലല്ലന്‍ പറയുന്നു.

താന്‍ ജോലിയില്‍ പ്രവേശിച്ചപ്പോള്‍ പിജി ക്ലാസ്സുകളില്‍ പഠിപ്പിക്കാന്‍ അനുവദിച്ചില്ലെന്നും തന്നേക്കാള്‍ യോഗ്യത കുറഞ്ഞവരെയാണ് അതിന് നിയോഗിച്ചതെന്നും തന്റെ പേര് ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ നിന്ന് വെട്ടിയെന്നും ലല്ലന്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ ക്ലാസ്സിലെത്താത്തത് കോവിഡ് മൂലമാണെന്നും അധ്യാപകന് ട്രാന്‍സ്ഫര്‍ ആവശ്യമായിരുന്നെങ്കില്‍ തന്നോട് നേരിട്ട് പറയാമായിരുന്നുവെന്നുമാണ് കോളേജ് പ്രിന്‍സിപ്പല്‍ മനോജ് കുമാര്‍ അറിയിക്കുന്നത്.

Also read : കനത്ത മഴയും മണ്ണിടിച്ചിലും : കര്‍ണാടകയില്‍ മൂന്ന് മലയാളികള്‍ മരിച്ചു

ബിആര്‍ അംബേ്കര്‍ ബിഹാര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജാണ് നീതീശ്വര്‍. കുട്ടികള്‍ ക്ലാസ്സിലെത്തുന്നില്ലെന്ന ലല്ലന്റെ പരാതിയില്‍ യൂണിവേഴ്‌സിറ്റി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Exit mobile version