കൊവിഡ് പ്രിയപ്പെട്ട അച്ഛനെ കവർന്നു; വിടവ് നികത്താൻ അച്ഛന്റെ മെഴുക് പ്രതിമ സമ്മാനിച്ച് സഹോദരൻ, കണ്ണുനിറഞ്ഞ് സ്‌നേഹചുംബനവുമായി വധു, ഹൃദ്യം ഈ വീഡിയോ

wax statue | Bignewslive

സഹോദരിയുടെ വിവാഹദിനത്തിൽ പരേതനായ അച്ഛന്റെ മെഴുകു പ്രതിമ സമ്മാനിച്ച് സഹോദരൻ. മനസ് നിറയ്ക്കുന്ന വീഡിയോ സൈബറിടത്തും തരംഗമാവുകയാണ്. സഹോദരന്റെ സമ്മാനം കണ്ടു സഹോദരിയുടെയും അമ്മയുടെയും കണ്ണുകൾ നിറയുന്നത് വീഡിയോയിൽ കാണാം. ഒടുവിൽ അച്ഛന്റെ പ്രതിമയിൽ മകൾ സ്‌നേഹ ചുംബനവും നൽകുന്നുണ്ട്.

പരീക്ഷ അവസാനിച്ചത് ആഘോഷിക്കാനെത്തി, ദക്ഷിണാഫ്രിക്കന്‍ പബ്ബില്‍ 21 കുട്ടികള്‍ മരിച്ച നിലയില്‍ : കാരണം അവ്യക്തം

അവുല പാണി എന്ന യുവാവാണ് അച്ഛൻ അവുല സുബ്രഹ്മണ്യത്തിന്റെ മെഴുതു പ്രതിമ സഹോദരിക്ക് സമ്മാനിച്ചത്. ബിഎസ്എൻഎൽ ജീവനക്കാരായിരുന്നു സുബ്രഹ്മണ്യവും ഭാര്യയും. ജോലിയിൽനിന്നു വിരമിച്ചശേഷം ഇവർ മകനൊപ്പം അമേരിക്കയിലായിരുന്നു. എന്നാൽ അവിടെവച്ച് കോവിഡ് ബാധിച്ച് സുബ്രഹ്മണ്യം ലോകത്തോട് വിടപറഞ്ഞു. മകളുടെ വിവാഹം കാണണം എന്ന ആഗ്രഹം ബാക്കിയാക്കിയായിരുന്നു ആ മടക്കം.

സഹോദരിയുടെ വിവാഹത്തിന് അച്ഛന്റെ സാമിപ്യം ഉറപ്പാക്കണമെന്ന് അവുല പാണി തീരുമാനിച്ചു. ഇതിനായി മെഴുകിൽ പ്രതിമ ഒരുക്കി. കർണാടകയിലാണു മെഴുകു പ്രതിമ തയാറാക്കിയത്. പരമ്പരാഗത വസ്ത്രം ധരിപ്പിച്ച് ഈ പ്രതിമ മകൻ വേദിയിലേക്ക് എത്തിച്ചു. തുടർന്നാണ് വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.

Exit mobile version