എംഎൽഎ ഒന്ന് തള്ളി, യുപിയിൽ നിർമ്മാണത്തിലിരുന്ന കോളേജ് കെട്ടിടത്തിന്റെ തൂൺ നിലംപൊത്തി; പണി അതിഭംഗീരമെന്ന് സോഷ്യൽമീഡിയ, പരിഹാസം

Construction Fail | Bignewslive

ലഖ്‌നൗ: എംഎൽഎ കൈകൊണ്ട് ഒന്ന് തള്ളിയ നിമിഷം നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്ന് വീണതാണ് ഇപ്പോൾ ചൂടേറിയ ചർച്ചാ വിഷയം. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് നിർമാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം എംഎൽഎ തൊട്ട് വീഴ്ത്തിയത്’. ഉത്തർപ്രദേശ് സർക്കാരിന്റെ അഴിമതിയുടെ ഫലമെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് വീഡിയോ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

‘കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ഒഴിവ്, ജോലി ശരിയാക്കാം’ തട്ടിപ്പിന് ഇരയായത് നിരവധി പേർ! ബിൻഷ തോമസ് കൈക്കലാക്കിയത് ലക്ഷങ്ങൾ! അറസ്റ്റ്

‘ബിജെപി ഭരണത്തിൽ അഴിമതി ഒരു വിസ്മയമാണ്. എൻജിനീയറിങ് കോളജ് നിർമിക്കുമ്പോൾ ഇഷ്ടികകൾ അടുക്കിയിരിക്കുന്നത് സിമന്റ് പോലും ഉപയോഗിക്കാതെയാണ്’ അഖിലേഷ് പരിഹസിച്ചു. പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ജിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജിന്റെയും ഹോസ്റ്റലുകളുടെയും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് സന്ദർശനത്തിനെത്തിയതായിരുന്നു സമാജ്വാദി പാർട്ടിക്കാരനായ എംഎൽഎ ഡോ. ആർകെ വർമ. ഹോസ്റ്റൽ കെട്ടിടം സന്ദർശിക്കുന്ന സമയത്ത് നിർമാണം പുരോഗമിക്കുന്ന ഒരു തൂണിൽ പിടിച്ച് അദ്ദേഹം തള്ളിയതോടെയാണ് നിമിഷ നേരംകൊണ്ട് തൂൺ മണ്ണിലേയ്ക്ക് പതിച്ചത്.

നാലു നിലക്കെട്ടിടമാണ് ഇവിടെ പണിയുന്നതെന്ന് എംഎൽഎ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഹോസ്റ്റൽ കെട്ടിടത്തിന്റെ തൂണിൽ പിടിച്ച് എംഎൽഎ തള്ളുമ്പോൾ അത് മറിഞ്ഞുവീഴുന്ന വിഡിയോ പങ്കുവച്ച് ബിജെപി സർക്കാരിന്റെ അഴിമതിയുടെ ഉദാഹരണമാണ് ഇതെന്ന് അഖിലേഷ് യാദവ് കുറിച്ചു.

Exit mobile version