മൂടല്‍മഞ്ഞ്: വാഹനങ്ങള്‍ കൂട്ടയിടിച്ച് ഏഴ് മരണം

മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിരവധി വാഹനങ്ങളാണ് ശനിയാഴ്ച രാവിലെ കൂട്ടിയിടിച്ചത്

അംബാല: ഹരിയാനയിലെ അംബാല-ചണ്ഡീഗഡ് ദേശീയ പാതയില്‍ മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ കൂട്ടിയിച്ച് ഏഴ് മരണം. നാല് പേര്‍ക്ക് പരിക്ക്. മൂടല്‍ മഞ്ഞിനെ തുടര്‍ന്നു നിരവധി വാഹനങ്ങളാണ് ശനിയാഴ്ച രാവിലെ കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഹരിയാനയിലെ റേവാരി- റോഹ്ത്തഗ് ഹൈവേയില്‍ മൂടല്‍ മഞ്ഞ് മൂലം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹൈവേയില്‍ ഏകദേശം അമ്പതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.

Exit mobile version