കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ ഒന്നര വയസുകാരനെ നെഞ്ചോട് ചേർത്ത് പരിപാലിച്ച് സൈനികൻ; കണ്ണും മനസും നിറച്ച് ചിത്രം

Indian Soldier | Bignewslive

കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ ഒന്നരവയസുകാരനെ നെഞ്ചോട് ചേർത്ത് പരിപാലിക്കുന്ന സൈനിക ഉദ്യോഗസ്ഥന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയുടെ കണ്ണും മനസും നിറയ്ക്കുന്നത്. ചിത്രം ഇതിനോടകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാങ്വി ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. ” വികാരങ്ങളും ഉത്തരവാദിത്വങ്ങളും കൂടിച്ചേരുന്നു, ഇന്ത്യൻ സൈന്യത്തിന് ഹാറ്റ്സ് ഓഫ്”, സൗരഭിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സാങ്വി ട്വീറ്റ് ചെയ്തു.

ഇംഗ്ലീഷിന് 35,കണക്കിന് 36; 10-ാം ക്ലാസ് എന്ന കടമ്പ കടന്നത് തട്ടിക്കൂട്ടിയ മാർക്ക് നേടി! പരീക്ഷാ ഫലം വരാനിരിക്കെ സ്വന്തം മാർക്ക് ലിസ്റ്റ് പുറത്തുവിട്ട് ജില്ലാ കളക്ടർ തുഷാർ

കുഞ്ഞിനെ മടിയിൽ വെച്ച് പരിചരിക്കുന്ന ഇന്ത്യൻ കരസേന ഉദ്യോഗസ്ഥന്റെ രണ്ട് ചിത്രങ്ങളാണ് സാങ്വി ട്വീറ്റ് ചെയ്തത്. യൂണിഫോം ധരിച്ചാണ് സൈനികൻ ഇരിക്കുന്നത്. ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ ദുദാപൂർ ഗ്രാമത്തിലാണ് സംഭവം. ക്യാപ്റ്റൻ സൗരഭും സംഘവും ചേർന്നാണ് ഒന്നരവയസുകാരനെ ജീവിതത്തിന്റെ കരയിലേയ്ക്ക് പിടിച്ചുകയറ്റിയത്.

ഗ്രാമത്തിലെ ഒരു ഫാമിൽ ശിവം എന്ന പേരുള്ള ഒന്നര വയസ്സുകാരൻ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ 20-25 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീഴുകയായിരുന്നു. കയറിൽ ഒരു മെറ്റൽ ഹുക്ക് കെട്ടി, അത് കുട്ടിയുടെ വസ്ത്രത്തിൽ കുരുക്കിയാണ് ഉദ്യോഗസ്ഥർ കുഞ്ഞിനെ പുറത്തെത്തിച്ചത്. 45 മിനിറ്റ് കൊണ്ടാണ് ഉദ്യോഗസ്ഥർ രക്ഷാദൗത്യം പൂർത്തിയാക്കിയത്. കുട്ടിയുടെ മാതാപിതാക്കൾ കൂലി വേല ചെയ്യുന്നവരാണ്.

Exit mobile version