കാഞ്ചൻജംഗ കയറുന്നതിനിടെ പർവതാരോഹകൻ മരിച്ചു; കൊടുമുടി കയറുന്നതിനിടെ ശ്വാസ തടസം അനുഭവപ്പെട്ടിട്ടും മുൻപോട്ട് തന്നെ നടന്നു നീങ്ങി!

കാഡ്മണ്ഡു: ഇന്ത്യൻ പർവതാരോഹകനായ നാരായണൻ അയ്യർ മരിച്ചു. 52 വയസായിരുന്നു. പർവതാരോഹണത്തിനിടെയാണ് നാരായണൻ അയ്യർ മരിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കയറുന്നതിനിടെയാണ് മരിച്ചത്.

‘അവൻ കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല, പക്ഷേ ആ സമയത്ത് കള്ളു കുടിച്ചിരുന്നു’ വ്യാജ പ്രചരണങ്ങളിൽ ബാബുവിന്റെ അമ്മ പറയുന്നു

മഹാരാഷ്ട്ര സ്വദേശിയാണ് നാരായണ അയ്യർ. കൊടുമുടി കയറുന്നതിനിടെ ശ്വാസതടസമുണ്ടായെങ്കിലും അദ്ദേഹം ഇറങ്ങാൻ തയ്യാറായില്ലെന്ന് സംഘാടകർ വെളിപ്പെടുത്തി. 8200 മീറ്റർ ഉയരത്തിൽ വെച്ചാണ് നാരായണൻ നായർ മരിച്ചത്.

ഈ വർഷം കാഞ്ചൻജംഗയിൽ വെച്ച് മരണപ്പെടുന്ന മൂന്നാമത്തെ പർവതാരോഹകനാണ് നാരായണ അയ്യർ. കഴിഞ്ഞ മാസം ഗ്രീക്ക് പർവതാരോഹകൻ 8167 മീറ്റർ ഉയരത്തിൽവച്ച് മരിച്ചിരുന്നു.

Exit mobile version