ഹിന്ദി സംസാരിക്കുന്നവർ നല്ലവർ; ഹിന്ദി മാത്രമല്ല, എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് അത്രയും നല്ലത്; വിവാദം കത്തിനിൽക്കെ സുഹാസിനി

ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവും പ്രതിഷേധവും തമിഴ്നാട്ടിൽ വിവാദം കത്തി നിൽക്കെ, ഹിന്ദി പഠിക്കുന്നത് നല്ലതാണെന്ന അഭിപ്രായ പ്രകടനവുമായി നടി സുഹാസിനി. ഹിന്ദി സംസാരിക്കുന്നവർ നല്ലവരാണെന്നും അവരുമായി സംസാരിക്കുന്നതിന് ഹിന്ദി പഠിക്കുന്നത് നല്ലതാണെന്നും താരം പ്രതികരിച്ചു.

വിജയ് ബാബുവിനെ കുറിച്ച് രണ്ട് വാക്ക് പറയാമോ എന്ന് കമന്റ്; എന്തിന് രണ്ട് വാക്ക്…? ഒറ്റ വാക്ക് ഒള്ളൂ ‘സൈക്കോ’ എന്ന് നടി സാന്ദ്ര തോമസ്

തമിഴും നല്ല ഭാഷയാണ്. എല്ലാവരും തമിഴ് പറഞ്ഞാൽ സന്തോഷം. എല്ലാ ഭാഷകളെയും സമമായി കാണണം. എത്രയും കൂടുതൽ ഭാഷ പഠിക്കുന്നത് ഏറ്റവും നല്ലതാണ്. ഫ്രഞ്ച് പഠിക്കാൻ ഇഷ്ടമാണ്. ഫ്രഞ്ച് പഠിച്ചാൽ തമിഴ്‌നാട്ടുകാരിയല്ലാതായിത്തീരില്ലെന്നും സുഹാസിനി അഭിപ്രായപ്പെട്ടു.

ബോളിവുഡ് നടന്‍ അജയ് ദേവ്ഗണും കന്നഡ നടന്‍ കിച്ച സുദീപും തമ്മിലുള്ള ട്വിറ്ററിലെ പോര് തുടരുന്ന വേളയിലാണ് താരം ഹിന്ദി ഭാഷ പഠിക്കുന്നത് നല്ലതാണെന്ന അഭിപ്രായപ്പെട്ടത്. ചെന്നൈ ത്യാഗരാജ നഗറിലെ തങ്കൈ ജ്വല്ലറിയില്‍ അക്ഷയ തൃതീയ പ്രമാണിച്ച് നടന്ന പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താരം.

Exit mobile version