ഇനിമുതല്‍ പോളിംഗ് സ്റ്റേഷനുകളും പരിസരവും പുകയില നിരോധന മേഖല; ഉത്തരവ് പുറപ്പെടുവിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പോളിംഗ് സ്റ്റേഷനുകളും പരിസരങ്ങളും പുകയില നിരോധന മേഖലയായി പ്രഖ്യാപിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് ഉത്തരവ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഇതിന് വേണ്ട നടപടികള്‍ സ്വീകരിയ്ക്കാന്‍ ആവശ്യപ്പെട്ട് കമ്മിഷന്‍ കത്ത് നല്‍കി.

എല്ലാ പുകയില ഉത്പ്പന്നങ്ങള്‍ക്കും നിരോധനം ബാധകമാണ്. വരാനിരിക്കുന്ന 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഉത്തരവ് നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫിസര്‍മാരെ നോഡല്‍ ഓഫിസര്‍മാരായി കമ്മീഷന്‍ ചുമതലപ്പെടുത്തി. തിരഞ്ഞെടുപ്പ് ദിവസം പുകയില ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിയ്ക്കുന്നതിനും നിയന്ത്രണം ഉണ്ടാകും.

Exit mobile version