ഇൻഡിഗോ വിമാനത്തിലെ അവസാന പ്രവർത്തി ദിനം; യാത്രക്കാരോട് വിടപറയുന്നതിനിടെ വിങ്ങിപൊട്ടി എയർ ഹോസ്റ്റസ്, സുരഭിയ്ക്ക് വികാരനിർഭരമായ യാത്രയയപ്പ്! വീഡിയോ

IndiGo Air Hostess | Bignewslive

തന്റെ അവസാന പ്രവൃത്തിദിനത്തിൽ വിമാനത്തിലെ യാത്രക്കാരോട് വിടപറയുന്നതിനിടെ വിങ്ങിപ്പൊട്ടുന്ന എയർഹോസ്റ്റസിന്റെ വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻഡിഗോ വിമാനത്തിലെ എയർഹോസ്റ്റസായ സുരഭിയാണ് വീഡിയോയോയിലെ താരം.

ആരോഗ്യനില തൃപ്തികരം: നടന്‍ ശ്രീനിവാസന്‍ ആശുപത്രി വിട്ടു

ഗായിക അമൃത സുരേഷാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. കുറഞ്ഞ സമയം കൊണ്ടുതന്നെ വീഡിയോ വൈറലായി. അതിമനോഹരമായ ഒരു യാത്രയയപ്പായിരുന്നു അതെന്നും അത് തന്റെ ഹൃദയത്തെ സ്പർശിച്ചെന്നും അമൃത സുരേഷ് കുറിച്ചു.

വിമാനത്തിലെ അനൗൺസ്മെന്റ് സംവിധാനത്തിലൂടെ യാത്രക്കാരോട് സംസാരിക്കുന്നതിനിടെ സുരഭി എല്ലാവർക്കും നന്ദി പറഞ്ഞു. കമ്പനിയിൽ നിന്ന് പോകാൻ മനസ്സ് അനുവദിക്കുന്നില്ലെങ്കിലും അത് അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.

ഇൻഡിഗോയിലെ തന്റെ ജീവിതത്തിനെ കുറിച്ച് പറയുന്നതിനിടെ പലപ്പോഴും അവർ കണ്ണീരണിഞ്ഞു. തങ്ങളുടെ ജീവനക്കാരെ നല്ല രീതിയിൽ പരിഗണിക്കുന്ന യാത്രക്കാർക്കും സുരഭി നന്ദി പറഞ്ഞു.

ഇൻഡിഗോയുടെ യാത്രക്കാരായ പലരും സുരഭിയെ പ്രശംസിക്കുകയും ചെയ്തു. “നിങ്ങളൊരു മികച്ച എയർഹോസ്റ്റസാണ് സുരഭി. അതിനപ്പുറം ഒരു നല്ല വ്യക്തിയാണ്. മുഖത്ത് ഒരു പുഞ്ചിരിയോടെയല്ലാതെ നിങ്ങളെ ഞാൻ കണ്ടിട്ടേയില്ല. എന്റെ യാത്രകളിൽ നിങ്ങളെ ഞാൻ മിസ്സ് ചെയ്യും. നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു”.- ഒരു ഇൻസ്റ്റഗ്രാം ഉപഭോക്താവ് കുറിച്ചു. മറ്റനേകം പേരും സുരഭിയോടൊത്തുള്ള ഒർമകൾ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version