എഴുത്തും വായനയും അറിയില്ല! മന്ത്രിക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലി ഗവര്‍ണര്‍; ഉത്തരവാദിത്തവും കടമയും നിര്‍വ്വഹിക്കാന്‍ വിദ്യഭ്യാസം ആവശ്യമില്ലെന്ന് മന്ത്രി കവാസി ലഖ്മ

സത്യപ്രതിജ്ഞാചടങ്ങില്‍ ആദ്യവാചകം വായിച്ചു കൊടുത്ത ശേഷം ബാക്കി വായിക്കാനാവാതെ നിന്ന ലഖ്മയ്ക്ക് വേണ്ടി ഗവര്‍ണര്‍ തന്നെ ബാക്കി വായിച്ചു കൊടുക്കുകയായിരുന്നു.

ഛത്തീസ്ഗഢ്: എഴുത്തും വായനയും അറിയാത്ത മന്ത്രിയ്ക്ക് വേണ്ടി സത്യപ്രതിജ്ഞ ചൊല്ലികൊടുത്ത് ഗവര്‍ണര്‍. തന്റെ ഉത്തരവാദിത്തവും കടമയും നിര്‍വ്വഹിക്കാന്‍ പഠിപ്പ് ആവശ്യമില്ലെന്ന് മന്ത്രി പറയുന്നു. ചത്തീസ്ഗഢിലെ കോണ്ട നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ കവാസി ലഖ്മയാണ് നിലപാടിലൂടെ വ്യത്യസ്തനായി മാറിയത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ സത്യവാചകം വായിക്കാനാവാതെ പരുങ്ങിയ ലഖ്മയെ ഗവര്‍ണറായ ആനന്ദി ബെന്‍ പട്ടേല്‍ ചൊല്ലികൊടുത്ത് സഹായിക്കുകയായിരുന്നു. ഡിസംബര്‍ 17 ന് അധികാരമേറ്റ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍ സര്‍ക്കാര്‍ ഒമ്പത് പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി ചൊവ്വാഴ്ചയാണ് വികസിപ്പിച്ചത്. ഇതിലൊരാളാണ് ലഖ്മ.

സത്യപ്രതിജ്ഞാചടങ്ങില്‍ ആദ്യവാചകം വായിച്ചു കൊടുത്ത ശേഷം ബാക്കി വായിക്കാനാവാതെ നിന്ന ലഖ്മയ്ക്ക് വേണ്ടി ഗവര്‍ണര്‍ തന്നെ ബാക്കി വായിച്ചു കൊടുക്കുകയായിരുന്നു. ലഖ്മ അത് ഏറ്റു പറഞ്ഞു മന്ത്രിയായി ചുമതലയേറ്റു. ‘പാവപ്പെട്ട കുടുംബത്തിലാണ് ജനിച്ചത്.. സ്‌കൂളിലൊന്നും പോയിട്ടില്ല. ഈ രാജ്യത്തെ ഏറ്റവും വലിയ പാര്‍ട്ടി എനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് തന്നു. ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ എന്നെ ഇഷ്ടപ്പെടുന്നു. ഈശ്വരന്‍ തനിക്ക് ബുദ്ധി നല്‍കിയിട്ടുണ്ടെന്നും അതു കൊണ്ട് വിദ്യാഭ്യാസമില്ലെങ്കിലും നല്ല രീതിയില്‍ ഭരണം കാഴ്ച വെക്കാനാവുമെന്നും ലഖ്മ പറയുന്നു.

Exit mobile version