രാജ്യം സാധാരണ ജീവിതത്തിലേയ്ക്ക്; മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി കേസില്ല, സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം

not wearing masks | Bignewslive

ന്യൂഡൽഹി: കൊവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. പൊതു ഇടങ്ങളിൽ മാസ്‌ക് ധരിച്ചില്ലെങ്കിലും ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതൽ കേസെടുക്കില്ല.

ഇതോടെ രാജ്യം സാധാരണ നിലയിലേയ്ക്ക് മടങ്ങുന്ന ആശ്വാസത്തിലാണ് ഇപ്പോൾ ജനങ്ങൾ. സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച് നിർദേശം കൈമാറി. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല സംസ്ഥാനങ്ങൾക്ക് കത്തെഴുതി.

കോവിഡ് വ്യാപനം കൂടുതലായതോടെയാണ് 2020ൽ മാസ്‌കും കൂടിച്ചേരലുകൾ അടക്കമുള്ള നിയന്ത്രണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയിരുന്നത്. ആ ഉത്തരവിന്റെ കാലാവധി മാർച്ച് 25-ന് അവസാനിക്കുകയാണ്.

30 വർഷത്തിന് ഒടുവിൽ നാദാപുരം പള്ളി കാണാൻ സ്ത്രീകൾക്ക് അവസരം; ഒഴുകിയെത്തി വിശ്വാസികൾ, ഗതാഗത കുരുക്കഴിക്കാൻ ഡിവൈഎസ്പിയും

ഇതിന് ശേഷം ഈ നിയന്ത്രണങ്ങൾ തുടരേണ്ടതില്ല എന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് ഇളവുകൾ നൽകാൻ തീരുമാനം എടുത്തത്. കേന്ദ്ര നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവിറക്കും.

Exit mobile version