ബോളിവുഡ് സംവിധായകന്‍ ഗിരീഷ് മാലിക്കിന്റെ മകന്റേത് അപകടമരണമല്ല; ആത്മഹത്യ, കാരണമായത് മദ്യപാനം നിര്‍ത്താന്‍ പിതാവ് ആവശ്യപ്പെട്ടതും

ബോളിവുഡ് സംവിധായകൻ ഗിരീഷ് മാലിക്കിന്റെ മകന്റെ മരണം ആത്മഹത്യ. ഹോളി ദിനമായ മാർച്ച് പതിനെട്ടിനാണ് സംവിധായകന്റെ മകൻ മന്നൻ മുംബൈയിലെ കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയിൽ നിന്ന് വീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുവാവ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ചു; അക്രമാസക്തരായി ജനക്കൂട്ടം, പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു! കൂട്ടഅടിയില്‍ പോലീസുകാരന് ദാരുണ മരണം

കെട്ടിടത്തിൽ നിന്നും സംവിധായകന്റെ മകൻ ചാടുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നു. ആത്മഹത്യയാണെന്നാണ് റിപ്പോർട്ട്. മദ്യപാനം നിർത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആത്മഹത്യയെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹോളി ആഘോഷിച്ച് ഉച്ചയ്ക്ക് മുംബൈയിലെ ഒബ്റോയ് സ്പ്രിങ്സിലെ വീട്ടിൽ തിരിച്ചെത്തിയ മന്നൻ അഞ്ചാമത്തെ നിലയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കോകിലബെൻ അംബാനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഡൽഹിയിൽ വെച്ചാണ് അന്ത്യകർമങ്ങൾ. സഞ്ജയ് ദത്ത് നായകനായ തോർബാസ്, മൻ വേഴ്സസ് ഖാൻ, ജൽ എന്നീ സിനിമകളുടെ സംവിധായകനാണ് ഗിരീഷ് മാലിക്.

Exit mobile version