അന്താരാഷ്ട്ര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കി : മാര്‍ച്ച് 27 മുതല്‍ അനുമതി

ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ പൂര്‍ണമായും നീക്കി. മാര്‍ച്ച് 27 മുതല്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടൊക്കോള്‍ പാലിച്ച് സര്‍വീസ് നടത്താം.

രണ്ട് വര്‍ഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാനസര്‍വീസ് പൂര്‍ണമായും ആരംഭിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 15ന് വിലക്കുകള്‍ നീക്കി സര്‍വീസ് പുനരാരംഭിക്കാന്‍ ആലോചിച്ചിരുന്നുവെങ്കിലും ആ സമയത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാവുകയും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുകയും ചെയ്തു. 2020 ജൂണ്‍ മുതല്‍ സ്‌പെഷ്യല്‍ ഇന്റര്‍നാഷണല്‍ ഫ്‌ളൈറ്റുകള്‍ ഇന്ത്യയ്ക്കകത്തേക്കും പുറത്തേക്കും സര്‍വീസ് നടത്തുന്നുണ്ട്. എയര്‍ ബബിള്‍ ഉപാധികളോടെയാണ് ഈ സര്‍വീസ്.

നിലവില്‍ 3993 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 662 ദിവസത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണിത്.

Exit mobile version