ആരാധന മൂത്ത് ഷാറൂഖിനെ കാണാന്‍ പുറപ്പെട്ടു, മാസങ്ങള്‍ നീണ്ട ജയില്‍വാസത്തിന് ശേഷം യുവാവ് ജന്മ നാട്ടിലേക്ക്

നിയമപരമായി ഷാറൂഖ് ഖാനെ കാണാനെത്തുമെന്ന് പറഞ്ഞാണ് അബ്ദുള്ള മടങ്ങുന്നത്

ന്യൂഡല്‍ഹി: ഷാറൂഖ് ഖാനോടുള്ള ആരാധന മൂത്ത് കൊണ്ട് മാസങ്ങള്‍ നീണ്ട ജയില്‍വാസം അനുഭവിച്ചിരിക്കുകയാണ് അബ്ദുള്ള ഷാ എന്ന ഇരുപത്തൊന്നുകാരന്‍. ബോളിവുഡ് താരം ഷാറൂഖ് ഖാനെ കാണാനുള്ള അമിത ആഗ്രഹം മൂലമാണ് ഈ പാകിസ്താന്‍കാരനായ അബ്ദുള്ള ഇന്ത്യയിലെത്തിയത്.

അട്ടാറി-വാഗ അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ എത്തിയ ഇയാളെ മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാക് ജയിലില്‍ കഴിഞ്ഞ ഇന്ത്യന്‍ പൗരന്‍ ഹാമിദ് അന്‍സാരിയെ വിട്ടയച്ചതിന് തൊട്ടുപിന്നാലെയാണ് അബ്ദുള്ള ഷായേയും മുഹമ്മദ് ഇമ്രാന്‍ വാര്‍സി എന്ന മറ്റൊരു പാക് പൗരനെയും ഇന്ത്യ മോചിപ്പിച്ചത്.

പത്ത് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് വാര്‍സി ജന്മനാട്ടിലേക്ക് പോകുന്നത്. 2008ല്‍ അനധികൃതമായി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വാര്‍സി പിടിയിലാകുന്നത്. നിയമപരമായി ഷാറൂഖ് ഖാനെ കാണാനെത്തുമെന്ന് പറഞ്ഞാണ് അബ്ദുള്ള മടങ്ങുന്നത്.

Exit mobile version