മദ്യപിച്ച് വാഹനമോടിച്ചു, പൊലീസിനു നേരെ കയ്യേറ്റ ശ്രമം; നടിയ്‌ക്കെതിരെ കേസ്

മുംബൈ:മദ്യപിച്ച് വാഹനമോടിക്കുകയും പോലീസ് ഉദ്യോഗസ്ഥനു നേരെ അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്ത നടി കാവ്യ ഥാപ്പറിനെതിരെ കസെടുത്ത് പൊലീസ്. വ്യാഴാഴ്ച പുലർച്ചെ മുംബൈ ജുഹുവിലെ ജെ ഡബ്ല്യു മാരിയറ്റ് ഹോട്ടലിന് സമീപമാണ് സംഭവം. മദ്യപിച്ച് വാഹനം ഓടിച്ചെത്തിയ നടി കാവ്യ ഥാപ്പർ വാഹനം തടഞ്ഞ പൊലീസുകാരെ അധിക്ഷേപിക്കുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്.

സംഭവത്തിൽ നടിക്കെതിരെ കേസെടുത്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി പൊലീസ് അറിയിച്ചു. കാവ്യ ഥാപ്പർ ഓടിച്ച വാഹനം മറ്റൊരു വാഹനത്തിൽ ഇടിച്ചിട്ടുണ്ടെന്നും ഇത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയായിരുന്നെന്ന് ജുഹുവിലെ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരെ നടി കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥനോട് വഴക്കിട്ട നടി അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തു്. കാവ്യ ഥാപ്പർക്കെതിരെ ഐപിസി 353,504,332,427 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്‌

Exit mobile version