പതിനായിരക്കണക്കിന് സ്ത്രീകളുടെ പ്രസവമെടുത്ത, രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച സുലഗിറ്റി നരസമ്മ അന്തരിച്ചു

പാവഗദയിലെ തന്നെ കൃഷ്ണപുര ഗ്രാമത്തില്‍ ജനിച്ച നരസമ്മ 12ാം വയസിലാണ് വിവാഹിതയായത്.

ബംഗളൂരു: പതിനായിരക്കണക്കിന സ്ത്രീകളുടെ പ്രസവമെടുത്ത് രാജ്യം പദ്മശ്രീ നല്‍കി ആദരിക്കുകയും ചെയ്ത സുലഗിറ്റി നരസമ്മ (98) അന്തരിച്ചു. കര്‍ണാടകയിലെ പാവഗദ താലൂക്കിലെ പതിനായിരത്തോളം സ്ത്രീകളുടെ പ്രസവമാണ് ഇവര്‍ എടുത്തിട്ടുള്ളത്.

ബംഗളൂരുവിലെ ബിജിഎസ് ഗ്ലെന്‍ഈഗിള്‍സ് ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. നിരക്ഷരയായ നരസമ്മ പണം പോലും വാങ്ങാതെയാണ് ഇത്രയധികം പേരുടെ പ്രസവമെടുത്തിരുന്നത്. 2018ലാണ് രാജ്യം ഇവര്‍ക്ക് പദ്മശ്രീ നല്‍കിയത്. പാവഗദയിലെ തന്നെ കൃഷ്ണപുര ഗ്രാമത്തില്‍ ജനിച്ച നരസമ്മ 12ാം വയസിലാണ് വിവാഹിതയായത്.

തന്റെ മുത്തശ്ശിയായ മാരിഗെമ്മയില്‍ നിന്നാണ് പ്രസവമെടുക്കുന്ന കല പഠിച്ചെടുത്തതെന്നും തന്റെ തന്നെ അഞ്ചു കുട്ടികളെ പ്രസവിക്കാന്‍ സഹായിച്ചത് മുത്തശ്ശിയായിരുന്നുവെന്നും അവര്‍ ആദ്യമെ പറഞ്ഞിരുന്നതാണ്. ആക്ടിവിസ്റ്റായ പാവഗദ ശ്രീരാം അടക്കം നാല് ആണ്‍മക്കളും മൂന്നു പെണ്‍കുട്ടികളുമാണ് നരസമ്മയ്ക്കുള്ളത്. 36 കൊച്ചുമക്കളും ഈ അമ്മയ്ക്ക് ഉണ്ട്.

Exit mobile version