അകാലിദള്‍ പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു; ‘പാലൊഴിച്ച്’ ശുദ്ധീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ലുധിയാനയില്‍ സലേം ടബ്രിയിലെ രാജീവ് ഗാന്ധിയുടെ പ്രതിമയാണ് നശിപ്പിച്ചത്.

ലുധിയാന: അകാലിദള്‍ പ്രവര്‍ത്തകര്‍ രാജീവ് ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച് വികൃതമാക്കിയതിനു പിന്നാലെ പാലൊഴിച്ച് ശുദ്ധീകരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ലുധിയാനയില്‍ സലേം ടബ്രിയിലെ രാജീവ് ഗാന്ധിയുടെ പ്രതിമയാണ് നശിപ്പിച്ചത്.

ശിരോമണി അകാലി ദളിന്റെ യുവജന സംഘടനയായ യൂത്ത് അകാലി ദള്‍(വൈഎഡി) നേതാക്കളായ ഗുര്‍ദീപ് ഗോഷയും മീത്പാല്‍ ദുഗ്രിയും ചേര്‍ന്നാണ് പ്രതിമ നശിപ്പിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് രാജീവ് ഗാന്ധിയുടെ ഭാരത രത്ന തിരിച്ചെടുക്കാനും അവര്‍ ആവശ്യപ്പെടുന്നുണ്ട്.

ഗോഷയും അനുയായികളും ചേര്‍ന്ന് രാജീവ് ഗാന്ധിയുടെ പ്രതിമയുടെ മേല്‍ കറുത്ത പെയ്ന്റും കൈകളില്‍ ചുവപ്പു നിറം പൂശുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസ് എംപി രണ്‍വീര്‍ സിങ്ങ് ബിറ്റു സംഭവസ്ഥലത്തെത്തുകയും പാലും വെള്ളവും ഒഴിച്ച് പ്രതിമ വൃത്തിയാക്കുകയായിരുന്നു.

Exit mobile version