‘അയാളൊരു സാധാരണ കച്ചവടക്കാരന്‍, വേദനിക്കുന്ന കോടീശ്വരന്‍.. പഴഞ്ചന്‍ സ്‌കൂട്ടറിലല്ലാതെ കണ്ടിട്ടില്ല; പിയൂഷ് ജെയിനിനെ കുറിച്ച് നാട്ടുകാരുടെ അഭിപ്രായം ഇങ്ങനെ

UP Businessman Piyush Jain | Bignewslive

കാണ്‍പുര്‍: ‘അയാളൊരു സാധാരണ കച്ചവടക്കാരന്‍, വേദനിക്കുന്ന കോടീശ്വരന്‍’ ഇത് നികുതിവെട്ടിപ്പുകേസില്‍ അറസ്റ്റിലായ കാണ്‍പുരിലെ സുഗന്ധവസ്തു വ്യവസായി പിയൂഷ് ജെയിനിനെ കുറിച്ചുള്ള നാട്ടുകാരുടെ അഭിപ്രായങ്ങളാണ്. പതിവായി സഞ്ചരിച്ചിരുന്നത് ഒരു പഴഞ്ചന്‍ സ്‌കൂട്ടറിലാണെന്നും പ്രദേശവാസികള്‍ പറയുന്നു. രണ്ടു കാറുകള്‍ ഇദ്ദേഹത്തിന്റെ വീടിനുപുറത്ത് പാര്‍ക്കു ചെയ്തിരുന്നു, ഉത്പാദനം തന്നെ നിര്‍ത്തിയ ക്വാളിസും മറ്റൊരു മാരുതിയുമാണ് ഈ കോടീശ്വരനുള്ളത്. സാധാരണ ജീവിതം മറയാക്കിയായിരുന്നു പിയൂഷ് ജെയിന്‍ നികുതി വെട്ടിപ്പ് നടത്തി കോടികള്‍ സമ്പാദിച്ചത്.

കാണ്‍പുരില്‍ പിയൂഷ് ജെയിനിന്റെ വീട്ടില്‍ നടന്ന റെയ്ഡ് അവസാനിച്ചത് 120 മണിക്കൂറിനുശേഷം, കണ്ടെത്തിയത് കണക്കില്‍പ്പെടാതെ സൂക്ഷിച്ചിരുന്ന 280 കോടി രൂപയുടെ നോട്ടുകെട്ടുകളായിരുന്നു.

ചവറയില്‍ വാനും ലോറിയും കൂട്ടിയിടിച്ചു; നാല് മത്സ്യത്തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, 22 പേര്‍ക്ക് പരിക്ക്! പലര്‍ക്കും നില ഗുരുതരം

ഇതിനുപുറമെ, 25 കിലോഗ്രാം സ്വര്‍ണവും 250 കിലോഗ്രാം വെള്ളിയും ചന്ദനത്തൈലവുമൊക്കെ റെയിഡില്‍ കണ്ടെടുത്തിട്ടുണ്ട്. നോട്ടുകെട്ടുകള്‍ സൂക്ഷിച്ചിരുന്ന വീട്ടില്‍ ജോലിക്കാരെ ആരേയും വെച്ചിരുന്നില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

ചരക്ക്-സേവന നികുതി വെട്ടിച്ചതിനാണ് പിയൂഷ് ജെയിന്‍ അറസ്റ്റിലായത്. വ്യാജ ഇന്‍വോയ്‌സ് ഉപയോഗിച്ചും ഇ വേ ബില്‍ എടുക്കാതെയും ചരക്കു കടത്തിയതിലൂടെ വന്‍വെട്ടിപ്പാണ് നടത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. റെയ്ഡ് തുടങ്ങിയപ്പോള്‍ പിയൂഷ് ജെയിന്‍ അച്ഛന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലായിരുന്നു. തുടര്‍ന്ന് കാണ്‍പുരിലേക്ക് വിളിച്ചുവരുത്തി 50 മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് ഇയാളെ അറസ്റ്റുചെയ്തതത്.

Exit mobile version