ചോദിച്ച ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കിയില്ല; വിദ്യാര്‍ത്ഥിനിയുടെ മുടി പിഴുതെടുത്തു, അധ്യാപികയുടെ ക്രൂരത ഒന്നാംക്ലാസുകാരിയോട്!

ടീച്ചറിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

Deputy Tahasildar | Bignewslive

ലഖ്നൗ: ചോദിച്ച ചോദ്യത്തിന് ശരിയായ ഉത്തരം നല്‍കാതിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയോട് അധ്യാപികയുടെ ക്രൂരത. ഉത്തരം നല്‍കാതിരുന്നതിനെ തുടര്‍ന്ന് പ്രകോപിതയായ അധ്യാപിക ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുടി പിഴുതെടുക്കുകയായിരുന്നു. ഒപ്പം കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിക്കികയും ചെയ്തു.

ടീച്ചറിനെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ആറു വയസ്സുകാരിയായ പെണ്‍കുട്ടിയുടെ തലയില്‍ നിന്ന് ഒരു കൂട്ടം മുടി ടീച്ചര്‍ പിഴുതെടുത്തതായി വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Exit mobile version