ദാഹിച്ച് വലഞ്ഞെത്തിയ നായക്കുട്ടിക്ക് ബോര്‍വെല്‍ പൈപ്പില്‍ നിന്നും വെള്ളമെടുത്ത് നല്‍കി കൊച്ചുകുട്ടി; വെള്ളത്തിനായി പൈപ്പിനടിയില്‍ കാത്തിരുന്ന് നായക്കുട്ടിയും, വീഡിയോ

Child worked | Bignewslive

ദാഹിച്ച് വലഞ്ഞെത്തിയ നായക്കുട്ടിക്ക് ബോര്‍വെല്‍ പൈപ്പില്‍ നിന്നും വെള്ളമെടുത്ത് നല്‍കിയ കൊച്ചുകുട്ടിയുടെ വീഡിയോ ആണ് ഇന്ന് സൈബറിടത്ത് തരംഗമാവുന്നത്. നായക്കുട്ടിയ്ക്ക് കുടിക്കാന്‍ വെള്ളം കൊടുക്കാനായി തന്നേക്കാള്‍ വലിപ്പമുള്ള ഒരു ബോര്‍ഡവെല്‍ പൈപ്പില്‍ നിന്നും വെള്ളം എടുക്കാന്‍ ശ്രമിക്കുന്ന ബാലനാണ് വീഡിയോയയില്‍ കാണാന്‍ സാധിക്കുന്നത്.

ഇനി സ്വന്തം കാര്യം മാത്രം! ‘ആര്‍ക്ക് വേണ്ടിയാണോ പോസ്റ്റിട്ടത്, അവര്‍ തന്നെ തനിക്കെതിരെ തെറിവിളിക്കുന്നു’: മോഡിഫിക്കേഷനുമായി ഒരു പോസ്റ്റും ഇനി പങ്കുവെക്കില്ല; മല്ലു ട്രാവലര്‍

ഒരു തുള്ളി വെള്ളത്തിനായി ആ കുഞ്ഞു കൈകള്‍ കൊണ്ട് പലയാവര്‍ത്തി പൈപ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. ഐപിഎസ് ഓഫീസര്‍ ദീപാന്‍ഷു കബ്ര ആണ് മനസു നിറയ്ക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ‘പ്രായത്തില്‍ എത്ര ചെറുതാണെങ്കിലും എല്ലാവര്‍ക്കും കഴിയുന്നത്ര ആരെയെങ്കിലും സഹായിക്കാം’ വീഡിയോ പങ്കിട്ട് അദ്ദേഹം കുറിച്ചു.

പൈപ്പില്‍ നിന്നും വെള്ളം വരുന്നുണ്ടോയെന്ന് നോക്കി നായയും അരികില്‍ തന്നെ നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ പമ്പില്‍ നിന്നും വരുന്ന വെള്ളം നായ കുടിക്കുന്നതും കാണാം. നായയ്ക്ക് വെള്ളം കൊടുക്കാന്‍ കുട്ടി കഷ്ടപ്പെടുന്നത് കണ്ട് അവനെ പുകഴ്ത്തുകയാണ് സോഷ്യല്‍ലോകം.

Exit mobile version