എംജിആറിന് വൃക്കദാനം ചെയ്ത സഹോദരപുത്രി ലീലാവതി അന്തരിച്ചു

ചെന്നൈ: അണ്ണാഡിഎംകെ സ്ഥാപകനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എംജിആറിനു വൃക്കദാനം ചെയ്ത സഹോദരപുത്രി എംജിസി ലീലാവതി അന്തരിച്ചു. 72 വയസായിരുന്നു. എംജിആറിന്റെ മൂത്ത സഹോദരന്‍ എം.ജി. ചക്രപാണിയുടെ മകളാണ്.

1984ല്‍ വൃക്ക രോഗത്തെ തുടര്‍ന്ന് എംജിആര്‍ യുഎസിലെ ആശുപത്രിയില്‍ ജീവിതത്തോട് മല്ലിടുമ്പോള്‍ ലീലാവതിയാണു വൃക്ക ദാനം ചെയ്ത് രക്ഷകയായി എത്തിയത്. തൃശൂര്‍ ചേലക്കരയില്‍ ഭര്‍ത്താവ് ഡോ. രവീന്ദ്രനാഥിനൊപ്പം താമസിച്ചിരുന്ന അവര്‍ 1989ലാണു ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്.

2017ല്‍ ഏതാനും ബന്ധുക്കള്‍ക്കൊപ്പം ലീലാവതി ബിജെപിയില്‍ അംഗത്വം എടുത്തിരുന്നു. എംജിആറിന്റെ വളര്‍ത്തുമകനായിരുന്ന അന്തരിച്ച നടന്‍ എം.ജി.സി.സുകുമാരന്‍ സഹോദരനാണ്. ലീലാവതിക്കു രണ്ടു പെണ്‍മക്കളുണ്ട്.

Exit mobile version