സിഖുകാര്‍ ഭീകരവാദികളെന്ന് പരാമര്‍ശം : കങ്കണയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗുരുദ്വാര സമിതി

മുംബൈ : സിഖ് സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് ബോളിവുഡ് നടി കങ്കണയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗുരുദ്വാര സമിതി. മുംബൈയിലെ ഖാര്‍ പോലീസ് സ്‌റ്റേഷനിലാണ് ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി(ഡിഎസ്ജിഎംസി) പരാതി നല്‍കിയത്.

സമൂഹമാധ്യമത്തില്‍ പങ്ക് വച്ച പോസ്റ്റില്‍ കങ്കണ കര്‍ഷക സമരത്തെ ഖാലിസ്ഥാനി സമരമായി ചിത്രീകരിക്കുകയും സിഖുകാരെ ഭീകരവാദികളെന്ന് അധിക്ഷേപിക്കുകയും ചെയ്തതായാണ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. 1984ലെ സിഖ് കൂട്ടക്കൊല ഓര്‍മിപ്പിച്ച കങ്കണ സിഖുകാരെ ഇന്ദിരയുടെ ഷൂവിന് താഴെ ചവിട്ടിയരയ്ക്കപ്പെട്ടവരാണെന്ന് അധിക്ഷേപിച്ചിരുന്നു.

ലോകവ്യാപകമായി സിഖ് സമുദായത്തെ വേദനിപ്പിക്കുന്ന തരത്തിലുള്ള നിന്ദ്യവും അപകീര്‍ത്തികരവുമായ നടപടിയാണ് കങ്കണയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പരാതിയില്‍ പറയുന്നത്. ഡല്‍ഹി ഗുരുദ്വാര കമ്മിറ്റി അധ്യക്ഷനും ശിരോമണി അകാലിദള്‍ നേതാവുമായ മഞ്ചീന്ദര്‍ സിങ് സിര്‍സയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി നല്‍കിയത്.

Exit mobile version