നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരം, താന്‍ എതിര്‍ക്കുന്നത് വണ്‍മാന്‍ ഷോയെയും ടു മെന്‍ ആര്‍മിയേയും; നരേന്ദ്രമോഡിക്കും അമിത്ഷായ്ക്കുമെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

'പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍' എന്ന പുസ്തക പ്രകാശന ചടങ്ങിന് എത്തിയതായിരുന്നു സിന്‍ഹ

തിരുവനന്തപുരം: നരേന്ദ്ര മോഡിയെയും അമിത് ഷായയെയും രൂക്ഷമായി വിമര്‍ശിച്ച് ബി ജെ പി നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. താന്‍ എതിര്‍ക്കുന്നത് വണ്‍മാന്‍ ഷോയെയും ടു മെന്‍ ആര്‍മിയെയുമാണെന്നും ഇവരുടെ പേര് പറയാതെ സിന്‍ഹ പറഞ്ഞു.

അതോടൊപ്പം നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെ
ട്ടു. ശശി തരൂരിന്റെ ‘പാരഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തക പ്രകാശന ചടങ്ങിന് എത്തിയതായിരുന്നു സിന്‍ഹ.

Exit mobile version