മുന്‍നിശ്ചയിച്ച ട്രാക്ടര്‍ റാലികളടക്കമുള്ളവയ്ക്ക് മാറ്റമില്ലെന്ന് കര്‍ഷകര്‍ : സമരം തുടരും

ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചെങ്കിലും ട്രാക്ടര്‍ റാലി അടക്കമുള്ള സമരരീതികള്‍ തുടരുമെന്നറിയിച്ച് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സിംഘു അതിര്‍ത്തിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ലഖ്‌നൗവിലെ റാലിയും നവംബര്‍ 29ലെ ട്രാക്ടര്‍ മാര്‍ച്ചും നടത്തുമെന്നാണ് സംഘടനകള്‍ അറിയിച്ചിരിക്കുന്നത്. ഇതുകൂടാതെ സമരത്തിന്റെ വാര്‍ഷികവും ആഘോഷിക്കും. കര്‍ഷകര്‍ക്ക് എതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും സമരത്തിനിടെ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നുമുള്ള ഉപാധികള്‍ സര്‍ക്കാരിന് മുന്നില്‍ വെക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. താങ്ങുവിലയുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമങ്ങള്‍ റദ്ദാക്കാനുള്ള സാങ്കേതിക നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

Exit mobile version