പാരാസെയ്‌ലിങ്ങിനിടെ പാരച്യൂട്ടിന്റെ വടം പൊട്ടി; ദമ്പതികള്‍ കടലില്‍ വീണു! രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ

Rope Snaps | Bignewslive

ദിയു: പാരാസെയ്ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികള്‍ കടലില്‍ വീണു. ദിയുവിലെ നരോവ ബീച്ചില്‍ ഞായറാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. ദമ്പതികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഗുജറാത്ത് സ്വദേശി അജിത് കതാട്, ഭാര്യ സര്‍ല കതാട് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സൈബറിടത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പാരാസെയ്ലിങ് നടത്തവേ പാരച്യൂട്ടിനെ പവര്‍ ബോട്ടുവായി ബന്ധിപ്പിക്കുന്ന വടമാണ് പൊട്ടിയത്. പവര്‍ബോട്ടിലുണ്ടായിരുന്ന അജിത്തിന്റെ സഹോദരന്‍ രാകേഷാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വടംപൊട്ടിയതോടെ അജിത്തും ഭാര്യയും ആകാശത്തേക്ക് ഉയര്‍ന്നുപോയതായും എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും രാകേഷ് പറഞ്ഞു.

അപകടത്തിന് മുമ്പ് വടത്തിന്റെ അവസ്ഥ ബോട്ടിലുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒന്നും സംഭവിക്കില്ലെന്ന് അവര്‍ പറഞ്ഞതായും രാകേഷ് വെളിപ്പെടുത്തി. അവധിക്കാലം ആഘോക്കാനാണ് ദമ്പതികള്‍ ദിയുവിലെത്തിയത്. ലൈഫ് ജാക്കറ്റ് ധരിച്ചതാണ് ഇരുവര്‍ക്കും രക്ഷയായത്. കടലില്‍ വീണ ഇരുവരേയും ബീച്ചില്‍ വിന്യസിച്ചിരുന്ന ലൈഫ് ഗാര്‍ഡുകളാണ് രക്ഷപെടുത്തിയത്. പാരാസെയ്ലിങ് സേവന ദാതാക്കളുടെ അശ്രദ്ധ മൂലമാണ് അപകടമുണ്ടായതെന്ന് അജിതും കുടുംബവും ആരോപിച്ചു.

അതേസമയം, ശക്തമായ കാറ്റ് മൂലമാണ് അപകടം ഉണ്ടായതെന്ന് പാരാസെയ്ലിങിന് നടത്തുന്ന പാംസ് അഡ്വജര്‍ അന്‍ഡ് മോട്ടോര്‍ സ്പോര്‍ട് ഉടമ പറഞ്ഞു. ആദ്യമായാണ് ഇത്തരത്തില്‍ ഒരു അപകടം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version