ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മോഡിയുടെ ചിത്രം ആലേഖനം ചെയ്ത് സാരി; ബിരെന്‍ കുമാര്‍ ബസാകിന്റെ സമ്മാനം വിലമതിക്കുന്നുവെന്ന് പ്രധാനമന്ത്രി

PM Modi | Bignewslive

ജനങ്ങളെ അഭിസംബോധന ചെയ്ത് നില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം ആലേഖനം ചെയ്ത സാരി സമ്മാനിച്ച് പത്മശ്രീ അവാര്‍ഡ് ജേതാവ് ബിരെന്‍ കുമാര്‍. ഈ സമ്മാനം വിലമതിക്കുന്നുവെന്ന് മോഡി നന്ദി അറിയിച്ചു. പത്മ അവാര്‍ഡ് ജേതാക്കളുമായി രാഷ്ട്രപതി ഭവനില്‍വച്ച് മോഡി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ബിരെന്‍ താനുണ്ടാക്കിയ പ്രത്യേക ഉപഹാരം മോഡിക്ക് കൈമാറിയത്.

”ശ്രീ ബിരേന്‍ കുമാര്‍ ബസക് പശ്ചിമ ബംഗാളിലെ നാദിയ സ്വദേശിയാണ്. ഇന്ത്യന്‍ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വ്യത്യസ്ത വശങ്ങള്‍ തന്റെ സാരിയില്‍ ചിത്രീകരിക്കുന്ന ഒരു പ്രശസ്ത നെയ്ത്തുകാരനാണ് അദ്ദേഹം. പത്മ പുരസ്‌കാര ജേതാക്കളുമായുള്ള ആശയവിനിമയത്തിനിടെ, വളരെയധികം വിലമതിക്കുന്ന ഒന്ന് അദ്ദേഹം എനിക്ക് നല്‍കി” ബിരെന്‍ കുമാര്‍ സാരി സമ്മാനിക്കുന്ന ചിത്രത്തോടൊപ്പം മോഡി ട്വിറ്ററില്‍ കുറിച്ചു. പശ്ചിമ ബംഗാളിലെ ഏറ്റവും പ്രശസ്തനായ നെയ്ത്തുകാരില്‍ ഒരാളാണ് ബിരെന്‍ കുമാര്‍.

Exit mobile version