വികൃതി കാണിച്ചു; രണ്ടാം ക്ലാസുകാരനെ കെട്ടിടത്തില്‍ നിന്നും തലകീഴായി തൂക്കി അധ്യാപകന്റെ ‘ശിക്ഷ’, വ്യാപക വിമര്‍ശനം

Mirzapur school | Bignewslive

ലഖ്‌നൗ: ഭക്ഷണം കഴിക്കുന്ന സമയത്ത് വികൃതി കാണിച്ചെന്ന് ആരോപിച്ച് രണ്ടാം ക്ലാസുകാരനെ ഒന്നാം നിലയില്‍ നിന്ന് തലകീഴായി കെട്ടി തൂക്കി അധ്യാപകന്റെ ശിക്ഷാനടപടി. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ അഹ്റോറയിലാണ് ക്രൂരമായ ശിക്ഷാനടപടി. അഹ്റോറയിലെ സ്വകാര്യ സ്‌കൂളായ സദ്ഭാവന്‍ ശിക്ഷന്‍ സന്‍സ്തന്‍ ജൂനിയര്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ മനോജ് വിശ്വകര്‍മയാണ് ക്രൂരത ചെയ്തത്.

സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്നും അധ്യാപകന്‍ ഒറ്റക്കയ്യില്‍ കുട്ടിയെ തല കീഴാക്കി പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു. സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. മറ്റ് കുട്ടികള്‍ നോക്കി നില്‍ക്കെയാണ് അധ്യാപകന്റെ നടപടി. കുഞ്ഞ് നിലവിളിച്ച് ക്ഷമാപണം നടത്തിയതിന് ശേഷമാണ് വിശ്വകര്‍മ്മാ കുട്ടിയെ നിലത്തിറക്കിയത്.

അധ്യാപകന്റെ നടപടിയെ വിമര്‍ശിച്ച് കുട്ടിയുടെ രക്ഷിതാക്കളും രംഗത്ത് എത്തി. ‘എന്റെ മകന്‍ മറ്റ് കുട്ടികള്‍ക്കൊപ്പം ഗോല്‍ ഗപ്പ കഴിക്കാന്‍ പോയിരുന്നു. കുട്ടി അല്‍പം വികൃതിയാണ്, ഇതിനാണ് പ്രിന്‍സിപ്പല്‍ മകന്റെ ജീവന് അപകടത്തിലാക്കാവുന്ന ശിക്ഷ് നല്‍കിയതെന്നും’ കുട്ടിയുടെ അച്ഛന്‍ രഞ്ജിത് യാദവ് പറഞ്ഞു.

Exit mobile version