ഇനിയൊരു ജീവനും പൊലിയില്ല, ആള്‍ക്കൂട്ട ആക്രമണത്തിന് തടയിടാന്‍ ‘പുതിയ നിയമവുമായി’ മണിപ്പൂര്‍ നിയമസഭ

ഐക്യകണ്‌ഠേനയാണ് ബില്‍ പാസാക്കിയത്.

ഇംഫാല്‍: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് തടയിടാനും ഒരു ജീവനും ദാരുണമായി പൊലിയാതിരിക്കാനും കടുത്ത ശിക്ഷാ നടപ്പിലാക്കുവാന്‍ പുതിയ നിയമവുമായി മണിപ്പൂര്‍ നിയമസഭ. നിയമം സഭ പാസാക്കി. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടാല്‍ അതില്‍ പങ്കാളിയായ ആള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിയ്ക്കുന്നതാണ് പുതിയ നിയമം.

ആഭ്യന്തര ചുമതല കൂടിയുള്ള മുഖ്യമന്ത്രി എന്‍ ബൈറന്‍ സിംഗിന്റെ നേതൃത്വത്തിലാണ് പുതിയ നിയമം പാസാക്കിയത്. ഐക്യകണ്‌ഠേനയാണ് ബില്‍ പാസാക്കിയത്. സംസ്ഥാനത്ത് ആള്‍ക്കൂട്ട ആക്രമണം കൂടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ബില്‍ കൊണ്ടുവരാന്‍ തീരുമാനമായത്.

സ്‌കൂട്ടര്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ സംസ്ഥാനത്ത് ഒരാളെ തല്ലിക്കൊന്നിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും അനവധിയാണ്. ഈ സാഹചര്യത്തില്‍ നിയമം ഫലപ്രദമാകും എന്നാണ് വിലയിരുത്തല്‍

Exit mobile version