‘നരേന്ദ്ര മോഡി ഒരു എന്‍സൈക്ലോപീഡിയയാണ്, അതില്‍ നിറഞ്ഞിരിക്കുന്നത് മൊത്തം വ്യാജ വാര്‍ത്തകളും! പക്ഷേ അത് കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാന്‍ മോഡിക്കാവില്ല’ കനയ്യ കുമാര്‍

സമൂഹത്തില്‍ ഭയത്തിന്റെ അന്തരീക്ഷം തങ്ങിനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Kanhaiya Kumar | Bignewslive

മുംബൈ: നരേന്ദ്രമോഡിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. വ്യാജ വാര്‍ത്തകളുടെ എന്‍സൈക്ലോപീഡിയയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ആണെന്നും, പക്ഷേ ആ വ്യാജ വാര്‍ത്തകള്‍കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കുവാന്‍ മോഡിയ്ക്ക് കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

‘ഞാന്‍ ഈ നൂറ്റാണ്ടിലെ ആളാണ്. എന്റെ ധാര്‍മികതയും ആദര്‍ശവും തീരുമാനിക്കുന്നത് ഞാനാണ്’. അവര്‍ രാമക്ഷേത്രങ്ങളെക്കുറിച്ച് സംസാരിക്കട്ടെയെന്നും നമ്മള്‍ സംസാരിക്കേണ്ടത് മൗലികാവകാശങ്ങളെ കുറിച്ചാണെന്നും കനയ്യ കുമാര്‍ പറഞ്ഞു. അവര്‍ക്ക് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാം, പശുവിനെ ആരാധിക്കേണ്ടവര്‍ക്ക് അത് ചെയ്യാം.

പക്ഷെ നമ്മള്‍ സംസാരിക്കുന്നത് അഴിമതിരഹിത സമൂഹത്തെക്കുറിച്ചും നല്ല റോഡുകളെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചുമായിരിക്കും.’കനയ്യ കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ ഭയത്തിന്റെ അന്തരീക്ഷം തങ്ങിനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version