താഴെ കുത്തിയൊഴുകുന്ന പുഴ; കുറുകെ രണ്ട് മുളന്തടികള്‍ മാത്രം; വാക്‌സിന്‍ വിതരണത്തിന് ജീവന്‍ പണയം വെച്ച് ഈ ആരോഗ്യപ്രവര്‍ത്തകര്‍

Arunachal Health Workers | Bignewslive

താഴെ കുത്തിയൊഴുകുന്ന പുഴയെ അവഗണിച്ച് ജീവന്‍ പണയം വെച്ചുള്ള ആരോഗ്യപ്രവര്‍ത്തനമാണ് ഇന്ന് ചര്‍ച്ചാ വിഷം. പുഴയ്ക്ക് കുറകെ രണ്ട് മുളന്തടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിലൂടെയായിരുന്നു വാക്‌സിന്‍ വിതരണത്തിനായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സാഹസിക യാത്ര.

വശങ്ങളിലെ കൈവരികളില്‍പിടിച്ച്, ആ മുളന്തണ്ടുകളിലൂടെ പുഴകടക്കുന്ന പ്രവര്‍ത്തകരുടെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ഒരു ഉള്‍ഗ്രാമത്തിലേക്ക് കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ പോവുകയാണ് ഇവര്‍. വടക്കു കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍നിന്നുള്ളതാണ് ഈ വീഡിയോ.

കോവിഡ് വാക്സിന്‍ വിതരണത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ബോധ്യപ്പെടുത്തുന്ന ഈ വീഡിയോ പ്രസാര്‍ ഭാരതിയാണ് ട്വിറ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒന്നു കാലിടറി വീണാല്‍ ഒലിച്ചുപോകാന്‍ വിധം ശക്തിയിലാണ് പുഴയുടെ ഒഴുക്ക്. അതിനു കുറുകേ പ്രദേശവാസികള്‍ നിര്‍മിച്ച, താല്‍ക്കാലിക പാലത്തിന്റെ അവശേഷിപ്പുകളിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ യാത്രയും.

Exit mobile version