നേപ്പാളില്‍ ബസ് അപകടം; 21 പേര്‍ മരിച്ചു, 15 പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് പഠന യാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘം

ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

കാഠ്മണ്ഡു: നേപ്പാള്‍ നഗരത്തെ നടുക്കി ബ്‌സ് അപകടം. പഠന യാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘം സഞ്ടരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 21 പേര്‍ മരിച്ചു. 15 പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

റോഡില്‍ നിന്ന് തെന്നിമാറി 700 അടി താഴ്ചയിലേക്ക് ബസ് മറിയുകയായിരുന്നു. 13 പുരുഷന്മാരുടേയും 2 സ്ത്രീകളുടേയും മൃതദേഹമാണ് കണ്ടെടുത്തത്. കാഠ്മണ്ഡുവില്‍ നിന്ന് 400 കിമീ അകലെയാണ് ബസ് അപകടം നടന്നത്. രക്ഷാ പ്രവര്‍ത്തനം ദുഷ്‌കരമായതിനാല്‍ മരണ സംഖ്യകൂടാന്‍ സാധ്യയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Exit mobile version