നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ഹൗസ് രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഇതിനെതിരെ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി കോടതി തള്ളി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. ഹെറാള്‍ഡ് ഹൗസ് രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. നേരത്തെ നഗരവികസന മന്ത്രാലയം ഇതൊഴിയാനായി നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി കോടതി തള്ളി.

നാഷണല്‍ ഹെറാള്‍ഡ് പത്രം ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡില്‍ നിന്ന് സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാണ് ആരോപണം.

സോണിയ, രാഹുല്‍ എന്നിവരെ കൂടാതെ കോണ്‍ഗ്രസ് നേതാവ് മോട്ടിലാല്‍ വോറ, മാധ്യമപ്രവര്‍ത്തകന്‍ സുമന്‍ ധൂബേ, സാങ്കേതിക വിദഗ്ധന്‍ സാം പിത്രോദ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Exit mobile version