‘പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്, ഞാനും ഒരു ഇര’ വെളിപ്പെടുത്തി മുന്‍ മിസ് ഇന്ത്യ

മുംബൈ: പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ മിസ് ഇന്ത്യ യൂണിവേഴ്‌സ് പാരി പാസ്വാന്‍. സിനിമ നിര്‍മാണക്കമ്പനിയില്‍ അവസരം തേടിച്ചെന്നപ്പോള്‍ ജ്യൂസില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി തന്റെ നീലച്ചിത്രം ഷൂട്ട് ചെയ്‌തെന്ന് വെളിപ്പെടുത്തിയാണ് പാരി രംഗത്തെത്തിയിരിക്കുന്നത്.

കേസ് ഇപ്പോഴും മുംബൈ പോലീസ് അന്വേഷിക്കുകയാണെന്നും കമ്പനിയുടെ പേര് വെളിപ്പെടുത്താതെ അവര്‍ പറഞ്ഞു. പെണ്‍കുട്ടികളെ വഞ്ചിക്കുകയും നീലച്ചിത്രമെടുക്കുകയും ചെയ്യുന്ന സംഘം മുംബൈയിലുണ്ട്. ഞാനും ഒരു ഇരയാണ്’- അവര്‍ കൂട്ടിച്ചേര്‍ത്തു.

2019ല്‍ മിസ് ഇന്ത്യയായ പാരി, മോഡല്‍ കൂടിയാണ്. അടുത്തിടെ ഭര്‍ത്താവ് നീരജ് പാസ്വാനുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ പാരി ഇടംപിടിച്ചിരുന്നു. പാരി നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ ഭര്‍ത്താവ് ജയിലില്‍ തുടരുകയാണ്.

Exit mobile version