ഓക്‌സിജന്‍ ബെഡിനായി കാത്തിരുന്നത് മണിക്കൂറുകള്‍, ഒടുവില്‍ അമ്മയെ കൊവിഡ് കവര്‍ന്നു; ആശുപത്രിക്ക് പുറത്ത് സൗജന്യ ഓക്‌സിജന്‍ ഓട്ടോറിക്ഷയുമായി സീതാ ദേവിയുടെ സേവനം

കൊവിഡ് ബാധിച്ചു മരിച്ച അമ്മയുടെ ഓര്‍മ്മകളില്‍ സൗജന്യ ഓക്‌സിജന്‍ ഓട്ടോറിക്ഷയുമായി ആശുപത്രിക്ക് പുറത്ത് സേവനവുമായി സീതാ ദേവി. ചെന്നൈ സ്വദേശിയാണ് സീതാ ദേവി. 65കാരിയായ അമ്മ ഒരു ഡയാലിസിസ് രോഗി കൂടിയായിരുന്നു. അമ്മയ്ക്ക് കൊവിഡ് വന്നപ്പോള്‍ അമ്മയേയും കൊണ്ട് രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലെത്തി. എന്നാല്‍, ഓക്‌സിജന്‍ ബെഡ്ഡുകളുടെ അഭാവം മൂലം മണിക്കൂറുകളോളമാണ് കാത്തിരുന്നത്.

ഒടുവില്‍ അമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ വേദനയിലാണ് സീതാ ദേവി സേവനവുമായി രംഗത്തിറങ്ങിയത്. ഈ സേവനത്തിലൂടെ സീതാ ദേവിക്ക് രക്ഷപ്പെടുത്തിയെടുക്കാനായത് 800 പേരുടെ ജീവനാണ്. സൗജന്യമായിട്ടാണ് അവള്‍ ഓട്ടോറിക്ഷയുടെയും ഓക്‌സിജന്റെയും സേവനം നല്‍കുന്നത്. ഇതിന് പുറമെ സ്ട്രീറ്റ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നൊരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ കൂടി അവള്‍ നടത്തുന്നുണ്ട്.

സീതാ ദേവിയുടെ വാക്കുകള്‍;

‘അമ്മയ്ക്ക് ഓക്‌സിജന്‍ ബെഡ്ഡ് കണ്ടെത്താനായി 12 മണിക്കൂര്‍ നമുക്ക് കാത്തിരിക്കേണ്ടി വന്നു. ഒരു ആംബുലന്‍സില്‍ നിന്നും മറ്റൊരാംബുലന്‍സിലേക്ക് ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടി വന്നു. അത്രയും ഓക്‌സിജന്‍ ക്ഷാമം ആംബുലന്‍സില്‍ പോലും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആവശ്യക്കാര്‍ക്ക് ആശുപത്രിക്ക് പുറത്ത് ഒരു ഓട്ടോറിക്ഷയില്‍ ഓക്‌സിജന്‍ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചത്’

Exit mobile version