മുത്തലാഖ് ബില്‍ ഇന്ന് ലോക്‌സഭയില്‍

ബില്ല് ഭേദഗതികളോടെ തിങ്കളാഴ്ച സഭയില്‍ അവതരിപ്പിച്ചിരുന്നു

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ ഇന്ന് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും. ബില്ല് ഭേദഗതികളോടെ തിങ്കളാഴ്ച സഭയില്‍ അവതരിപ്പിച്ചിരുന്നു. ഇതു പ്രകാരം മുത്തലാഖിലൂടെ വിവാഹബന്ധം വേര്‍പെടുത്തുന്ന പുരുഷന്മാര്‍ക്ക് 3 വര്‍ഷം തടവു ശിക്ഷ ലഭിക്കും.

അതേ സമയം കേസ് ഒത്തു തീര്‍പ്പാവുകയോ പങ്കാളി തിരികെ വരുകയോ ചെയ്താല്‍ ഇരയ്ക്ക് കേസ് പിന്‍വലിക്കാനും പുതിയ ഭേദഗതി പ്രകാരം സാധിക്കും. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ അവതരിപ്പിക്കുക.

2017 ആഗസ്റ്റിലാണ് പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കപ്പെടുന്നത്. പിന്നീട് മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

Exit mobile version