പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ച് തെറിപ്പിച്ച് കാറിന്റെ പാച്ചില്‍; ക്രൂരത വാഹന പരിശോധനയില്‍ നിന്ന് രക്ഷനേടാന്‍, വീഡിയോ

Police Checking | Bignewslive

ചണ്ഡീഗഡ്: പഞ്ചാബില്‍ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പോലീസുകാരനെ കാര്‍ ഇടിച്ച് തെറുപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. അതിവേഗത്തില്‍ മുന്നോട്ട് കുതിച്ച കാര്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ഇടിച്ചു തെറിപ്പിച്ച് പായുകയായിരുന്നു. സുരക്ഷാ പരിശോധനയുടെ ഭാഗമായി പോലീസുകാരന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും കാര്‍ വേഗത കൂട്ടി കുതിക്കുകയായിരുന്നു.

ശേഷം, ഉദ്യോഗസ്ഥനെ വലിച്ചിഴച്ച് കാര്‍ മുന്നോട്ട് നീങ്ങുകയായിരുന്നു. കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് വീഴാതിരിക്കാനായി ബോണറ്റില്‍ പിടിച്ച് കിടക്കാന്‍ പോലീസുകാരന്‍ ശ്രമിച്ചു. എന്നാല്‍ കാര്‍ വേഗത കുറച്ചില്ല. ബോണറ്റില്‍ പിടിച്ച് തൂങ്ങി കിടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട പോലീസുകാരന്റെ തല ഗ്ലാസില്‍ പിടിക്കുന്നതും റോഡിലേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. റോഡില്‍ വീണ പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. കാര്‍ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.

Exit mobile version